ഇരിങ്ങാലക്കുട : കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസായി രൂപീകരിച്ച കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ എസ്.എൻ. സ്കൂളിന് സമീപത്തുള്ള എസ്.എൻ.ഡി.പി. കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.
ഭാഷാ വിദ്യാഭ്യാസത്തിനും ബഹുഭാഷാ പ്രാവീണ്യത്തിനും പ്രാധാന്യം നൽകുന്ന ഈ സ്ഥാപനത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
പിന്നീട് അറബിക്, ജർമ്മൻ തുടങ്ങിയ മറ്റു ഭാഷകളുടെയും ക്ലാസുകൾ ആരംഭിക്കും.
ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ്, ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സ്, ഫ്രഞ്ച് സർട്ടിഫിക്കറ്റ് എന്നിവയാണ് ലഭ്യമായ കോഴ്‌സുകൾ.
എസ്.എസ്.എൽ.സി./ പ്ലസ് ടു വിജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി ഇല്ല.
വിദ്യാർഥികൾക്കും വിവിധ തൊഴിലുകൾ ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും അനുയോജ്യമായ സമയങ്ങളിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
അപേക്ഷകർ പേര്, പ്രായം, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി klnirinj@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.
കേരള ഭാഷാ നെറ്റ്‌വർക്ക് ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്ന ഈ കോഴ്‌സുകൾ എല്ലാവരുടേയും ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ അക്കാദമിക് തൊഴിലവസരങ്ങൾ തുറക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.












Leave a Reply