ഇരിങ്ങാലക്കുട : കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ എന്നീ ദേവസ്വം ബോർഡുകളോടൊപ്പം സംസ്ഥാന സർക്കാരിന്റെ ദേവസ്വം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള കൂടൽമാണിക്യം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള എല്ലാ സ്വത്തുക്കളും ദേവസ്വം ഭരണത്തിൽ സുരക്ഷിതമാണോ എന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം വിലയിരുത്തി.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിടമ്പിൽ ചാർത്തുന്ന സ്വർണ്ണ ഗോളകം, വിശിഷ്ടമായ തലേക്കെട്ടുകൾ, കോലങ്ങൾ, വെഞ്ചാമര പിടികൾ, ആലവട്ടപിടികൾ, കുടങ്ങൾ, മറ്റു സ്വർണ്ണ വെള്ളി വഴിപാടുകൾ തുടങ്ങിയ വൈവിധ്യമാർന്ന വസ്തുവകകളുടെ ശേഖരമാണ് ഭാരതത്തിലെ ഏക ഭരത മഹാക്ഷേത്രമായ കൂടൽമാണിക്യം ക്ഷേത്രത്തിലുള്ളത്. അമൂല്യമായ ഈ ശേഖരങ്ങൾ ഇപ്പോഴും സുരക്ഷിതമായി ഈ ക്ഷേത്രത്തിനകത്ത് ഉണ്ടോ എന്നതിനെ ചൊല്ലി മറ്റു പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വൻ തോതിൽ കവർച്ച നടക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ വിശ്വാസികൾക്കും ഉണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്.
കൂടൽമാണിക്യം ദേവസ്വം ബോർഡിൽ പ്രവർത്തിക്കുന്ന ഒട്ടു മിക്ക വ്യക്തികളും ഈശ്വരവിശ്വാസികൾ അല്ല എന്ന് ജനങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ കൂടൽമാണിക്യസ്വാമിയുടെ സുരക്ഷിതമായ പരിപാലനത്തിന് ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ആ നിലയ്ക്കും ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണെന്ന് കേരള കോൺഗ്രസ് നേതൃയോഗം ആരോപിച്ചു.
കഴിഞ്ഞ 7 വർഷമായി ക്ഷേത്രങ്ങളിലെ വരവ് – ചിലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് നടക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കളുടെ അവസ്ഥയെ കുറിച്ച് ആവശ്യമായ പരിശോധന നടത്തി യഥാർത്ഥ വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്നും കേരള കോൺഗ്രസ്സ് പാർട്ടി ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുടയിൽ ചേർന്ന കേരള കോൺഗ്രസ് നിയോജക മണ്ഡലംതല നേതൃസംഗമം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, സതീഷ് കാട്ടൂർ, മാഗി വിൻസെന്റ്, അഡ്വ. ഷൈനി ജോജോ, അജിത സദാനന്ദൻ, ഫെനി എബിൻ, തുഷാര ഷിജിൻ, എം.എസ്. ശ്രീധരൻ, എ.കെ. ജോസ്, എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ജോസ് ജി. തട്ടിൽ, ശിവരാമൻ പടിയൂർ, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ്, ജോമോൻ ജോൺസൻ, ജോൺസൻ കോക്കാട്ട്, വിനോദ് എടക്കുളം, അനിൽ ചന്ദ്രൻ കാറളം, മോഹനൻ ചേരയ്ക്കൽ, ജയൻ പനോക്കിൽ, കെ.ഒ. ലോനപ്പൻ, അനിലൻ പൊഴേക്കടവിൽ, തോമസ് ഇല്ലിക്കൽ, പോൾ ഇല്ലിക്കൽ, കെ.പി. അരവിന്ദാക്ഷൻ, സിന്റോ മാത്യു, ടോബി തെക്കൂടൻ, ബാബു ഏറാട്ട്, റോഷൻലാൽ, മണികണ്ഠൻ, ജോബി മംഗലൻ, ജോജോ മാടവന, ഷീല ഡേവിസ്, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, ജോർജ്ജ് കുറ്റിക്കാടൻ, ബിജോയ് ചിറയത്ത്, ജിസ്മോൻ ജോസഫ്, ഷീല ജോയ്, ലില്ലി തോമസ്, ജോയ് പടമാടൻ, മുജീബ്, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, ഷമീർ മങ്കാട്ടിൽ, ആന്റോൺ പറോക്കാരൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply