ഇരിങ്ങാലക്കുട : അമന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ആറാം ദിവസം അരങ്ങേറിയ ജപ്പാൻ കലാകാരികളുടെ നങ്ങ്യാർകൂത്ത് പ്രേക്ഷക ഹൃദയം കീഴടക്കി.
സരിത കൃഷ്ണകുമാറിൻ്റെയും ജപ്പാൻ കലാകാരിയായ തുമോയെയുടെയും ശിഷ്യയായ മിച്ചികൊഒനൊ എന്ന ജപ്പാൻ വനിതയാണ് “മധൂകശാപം” നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്.
മിഴാവിൽ ജപ്പാൻ വനിതയായ തൊയോമി ഇവാതയും താളത്തിൽ തുമോയും പങ്കെടുത്തു.
കൂടാതെ കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ, ഗുരുകുലം അക്ഷര എന്നിവർ മിഴാവിലും ഇടക്കയിലും താളത്തിലുമായി പങ്കെടുത്തു.












Leave a Reply