ഇരിങ്ങാലക്കുട : സി പി ഐ കാറളം പഞ്ചായത്ത് വികസന സന്ദേശ രാഷ്ട്രീയ പ്രചരണ കാൽനടജാഥ സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ സെക്രട്ടറി എം.സുധീർദാസ് ക്യാപ്റ്റനും, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് വൈസ് ക്യാപ്റ്റനും, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു മാനേജരുമായ കാൽനടജാഥ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാറളം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് കിഴുത്താണിയിൽ സമാപിച്ചത്.
ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ കെ.ശ്രീകുമാർ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവർ പ്രസംഗിച്ചു.
കിഴുത്താണി ബ്രാഞ്ച് സെക്രട്ടറി ജിബിൻ ബാലകൃഷ്ണൻ സ്വാഗതവും, ജാഥാ ക്യാപ്റ്റൻ എം. സുധീർദാസ് നന്ദിയും പറഞ്ഞു.
Leave a Reply