കാറളം പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളം ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന വികസന സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച കാറളം പഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

സദസ്സിൽ സംസ്ഥാന ഗവൺമെൻ്റിൻ്റെ 5 വർഷത്തെ പദ്ധതികൾ അവതരിപ്പിച്ചു. കൂടാതെ കാറളം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ വികസനരേഖയും പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ്. രമേഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, മറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

ആരോഗ്യ പ്രവർത്തകരെയും ഹരിതകർമ്മസേന അംഗങ്ങളെയും അംഗൻവാടി അധ്യാപകർ, അംഗൻവാടി വർക്കർമാർ എന്നിവരെയും, പ്രമുഖ വ്യക്തികളെയും സദസ്സിൽ ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഗ്രേസി പഞ്ചായത്തിൻ്റെ 5 വർഷത്തെ പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര സ്വാഗതവും അസി. സെക്രട്ടറി രാജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *