ഇരിങ്ങാലക്കുട : കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിനെ മർദ്ദിച്ച മുഴുവൻ പൊലീസുകാരെയും സർവീസിൽ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് കാട്ടൂർ പൊലീസ് സ്റ്റേഷന് മുൻപിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി കോൺഗ്രസ്.
ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഡ്വ. എം.എസ്. അനിൽകുമാർ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ മണ്ഡലം പ്രസിഡൻ്റ് എ.പി. വിൽസൺ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.ഐ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, മണ്ഡലം പ്രസിഡൻ്റുമാരായ എ.ഐ. സിദ്ധാർത്ഥൻ, ശ്രീകുമാർ, ബാസ്റ്റിൻ ഫ്രാൻസിസ്, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോമോൻ വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply