ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ.
കാട്ടൂർ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് 3.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ(43) ആക്രമിക്കുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ജിതിൻ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, പൊലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്സിലും ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, ജിഎസ്ഐ സുധീർ, ജിഎഎസ്ഐ ധനേഷ്, ജിഎസ്സിപിഒ ഷിബു, സിപിഒ-മാരായ രഞ്ജിത്ത്, അഭിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Leave a Reply