കാട്ടൂരിൽ ഓണസന്ദേശ കുടുംബ സംഗമവും വീട്ടമ്മമാർക്ക് ഓണപ്പുടവ വിതരണവും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം 8-ാം വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണസന്ദേശ കുടുംബ സംഗമവും വാർഡിലെ വീട്ടമ്മമാർക്ക് ഓണപ്പുടവ വിതരണവും നടത്തി.

വാർഡ്‌ പ്രസിഡന്റ്‌ സലിം എടക്കാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു.

കുടുംബസംഗമം ഡിസിസി സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ എ.പി. വിൽ‌സൻ, മഹിള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോമോൻ വലിയവീട്ടിൽ, മുൻ മണ്ഡലം പ്രസിഡന്റ്‌ ഹൈദ്രോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയ്‌ഹിന്ദ്‌ രാജൻ സ്വാഗതവും മണ്ഡലം സെക്രട്ടറി ദേവദാസ് തളിയപ്പറമ്പിൽ നന്ദിയും പറഞ്ഞു.

കുടുംബസംഗമത്തിൽ പങ്കെടുത്ത നൂറ്റിഅമ്പതോളം വീട്ടമ്മമാർക്ക് ഓണപ്പുടവ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *