ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 9 ദിവസവും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുവാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചു.
നവരാത്രി ആഘോഷദിനങ്ങളായ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വിജയദശമി ദിവസം വരെ ക്ഷേത്രത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ 9048472841 (വി.എൻ. മുരളി), 9744186819 (മനോജ് കുമാർ), 9745780646 (രേഷ്മ ആർ. മേനോൻ)
എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ക്ഷേത്രം തുറന്നിരിക്കുന്ന സമയങ്ങളിൽ ക്ഷേത്രം ഓഫീസിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
Leave a Reply