ഇരിങ്ങാലക്കുട : യുവതീ യുവാക്കൾക്ക് എൽഡിഎഫ് സർക്കാർ പ്രാഖ്യപിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് അർഹതയുള്ളവർക്ക് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിൻ വി.വി. രാമൻ ജനസേവന കേന്ദ്രത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഓൺലൈൻ അപേക്ഷ അപ്‌ലോഡ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് പി.എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി വി.ആർ. അഭിജിത്ത് സ്വാഗതം പറഞ്ഞു.
ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, പ്രസിഡൻ്റ് വിഷ്ണുശങ്കർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ്, അനിത രാധാകൃഷ്ണൻ, സുധ ദിലീപ്, കെ.വി. ഹജീഷ്, അഭിമന്യു, ഗിൽഡ, യാദവ്, അൻഷാദ് എന്നിവർ നേതൃത്വം നൽകി.












Leave a Reply