ഓലക്കുടിലിന്റെ അനിശ്ചിതത്വത്തിൽ നിന്ന് അടച്ചിറപ്പുള്ള വീട്ടിലേക്ക്

ഇരിങ്ങാലക്കുട : എടക്കുളം കനൽ ബണ്ടിന് സമീപം താമസിക്കുന്ന പരേതനായ ചെന്നാറ ചന്ദ്രന്റെ ഭാര്യ രതിയും കുടുംബവും ഏറെ കാലത്തെ ദുരിതത്തിന് ശേഷം അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറ്റി.

സാമൂഹ്യ പ്രവർത്തകനും ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ വിപിൻ പാറമേക്കാട്ടിലാണ് രതിക്കും കുടുംബത്തിനും വീട് പണിതു നൽകിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ താക്കോൽ സമർപ്പണം നിർവഹിച്ചു.

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ സന്നിഹിതനായിരുന്നു.

പരിതാപകരമായ ജീവിത സാഹചര്യത്തിലാണ് രതിയും കുടുംബവും കഴിഞ്ഞിരുന്നത്.

ഇതിനുമുമ്പ് തന്റെ വീടിനു നേരെ എതിർവശത്തുള്ളവർക്ക് വീട് പണിതു നൽകിയ വിപിൻ പാറമേക്കാട്ടിൽ അവിടെ ഗൃഹ പ്രവേശനം നടക്കുമ്പോഴാണ് രതിയുടെയും കുടുംബത്തെയും അവസ്ഥ അറിയുന്നത്.

വീടിന്റെ ശോചനീയാവസ്ഥ കാരണം പാമ്പ് മുതലായ ക്ഷുദ്രജീവികൾ കനാൽ ഓരത്തുനിന്നും വീട്ടിൽ കയറുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കും വീട് നിർമിച്ചു നൽകാൻ വിപിൻ തീരുമാനമെടുത്തത്.

ഫൊണ്ടാന ഹോട്ടൽസ് ആൻഡ് റിസോർട്സ് ചെയർമാൻ സുധാകരൻ പോളശ്ശേരി ആശംസകൾ നേർന്നു.

സാമൂഹ്യ പ്രവർത്തക സിസ്റ്റർ റോസ് ആൻ്റോ, ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ്, ജനറൽ സെക്രട്ടറി ജിതേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *