ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും.
ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്.
ആവേശകരമായ മത്സരത്തിൻ്റെ
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ് ഫൈനലിലേക്ക് കടന്നു.
വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്‌സിയും പി.എഫ്.സി. കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.
ഇരുടീമുകളും അതീവ ജാഗ്രതയോടെയും ശാസ്ത്രീയ സമീപനത്തോടെയും ഏറ്റുമുട്ടിയപ്പോൾ ആവേശം നിറഞ്ഞ ഒരു നേൽ – ബൈറ്റിംഗ് മത്സരമായി മാറി.
ആദ്യ പകുതിയിൽ മെഹ്ദിയും
രണ്ടാം പകുതിയിൽ രാഹുലും നേടിയ ഗോളിലൂടെ ഗോകുലം എഫ്.സി. അവരുടെ ലീഡ് ശക്തമാക്കി ഫൈനലിലേക്ക് പ്രവേശിച്ചു.
ജനുവരി 25 ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഫൈനൽ മത്സരം.












Leave a Reply