നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു : ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട : നിരവധി ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയ്ൽവെ പുറത്തിറക്കിയ ലിസ്റ്റിൽ ഇടം പിടിക്കാതെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷൻ.
ആഗസ്റ്റ് 12നാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു കൊണ്ടുള്ള റെയ്ൽവെയുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇതോടെ ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം പാഴായെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയ്ൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ.
കേന്ദ്രമന്ത്രിയുടെ റെയ്ൽവെ സ്റ്റേഷൻ സന്ദർശനത്തിൽ മലബാർ, പാലരുവി, ഏറനാട് തുടങ്ങി കോവിഡ് കാലത്ത് നിർത്തലാക്കിയ അഞ്ച് ട്രെയിനുകൾക്കെങ്കിലും ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും, പുതിയ സ്റ്റോപ്പുകൾ അനുവദിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനുമാണ് ഇതോടെ തിരിച്ചടിയായത്.
ഇരിങ്ങാലക്കുട റെയ്ൽവെ സ്റ്റേഷനെ പൂർണമായും അവഗണിക്കുന്ന നടപടിയാണ് റെയ്ൽവെയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പറഞ്ഞു.
Leave a Reply