ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആദ്യ ജനറൽ ബോഡി യോഗം ചേർന്നു.
യോഗം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
പഴയ 2022-25 രൂപത കേന്ദ്രസമിതി ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ബിഷപ്പ് മെമന്റോ നൽകി ആദരിച്ചു.
റവ. ഫാ. ജോളി വടക്കൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ രൂപതയിലെ എല്ലാ ഫൊറോന കേന്ദ്രസമിതി ഭാരവാഹികളും ഇടവക കേന്ദ്രസമിതി പ്രസിഡൻ്റുമാരും പങ്കെടുത്തു.
ജിക്സൻ നാട്ടേക്കാടൻ – ഇരിങ്ങാലക്കുട ഫൊറോന (പ്രസിഡൻ്റ്), വിൽസൺ – പാറോട്ടി കുറ്റിക്കാട് ഫൊറോന, ഷിന്റ ടാജു – ചാലക്കുടി ഫൊറോന (വൈസ് പ്രസിഡൻ്റുമാർ), ഡിംപിൾ റീഷൻ – പുത്തൻചിറ ഫൊറോന (ജനറൽ സെക്രട്ടറി), തോമാച്ചൻ പഞ്ഞിക്കാരൻ – മാള ഫൊറോന, അഭിൽ മൈക്കിൾ കല്പറമ്പ് ഫൊറോന (ജോയിന്റ് സെക്രട്ടറിമാർ), സേവ്യർ കാരെക്കാട്ട് – അമ്പഴക്കാട് ഫൊറോന (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
രൂപത കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ റവ. ഫാ. ഫ്രീജോ പാറയ്ക്കൽ സ്വാഗതവും നിയുക്ത പ്രസിഡൻ്റ് ജിക്സൻ നാട്ടേക്കാടൻ നന്ദിയും പറഞ്ഞു.












Leave a Reply