ഇരിങ്ങാലക്കുട : മിഷൻ 2025ന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
എൻ.എസ്. നൗഷാദ് മാസ്റ്റർ ക്ലാസ്സ് നയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, അസറുദ്ദീൻ കളക്കാട്ട്, വിജയൻ ഇളയേടത്ത്, അഡ്വ. വി.സി. വർഗ്ഗീസ്, പ്രവീൺസ് ഞാറ്റുവെട്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡൻ്റ് ഫെസ്റ്റിൻ ഔസേപ്പ്, മണ്ഡലം സെക്രട്ടറി സനൽകുമാർ എന്നിവർ പ്രസംഗിച്ചു.












Leave a Reply