ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ “ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി” പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ “ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി” എന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,50,000 രൂപ വകയിരുത്തിയ പദ്ധതി കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ സംഘങ്ങളിൽ പാലളക്കുന്ന ക്ഷീര കർഷകർക്ക് വേണ്ടി വിഭാവനം ചെയ്തതാണ്.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശിവൻകുട്ടി എന്നിവർ മുഖ്യാഥിതികളായി.

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ദിവ്യ വത്സൻ പദ്ധതി വിശദീകരണം നടത്തി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, കെ. രാജേഷ്, രജനി നന്ദകുമാർ, പ്രസീന സജയൻ, കെ.യു. വിജയൻ, ബിന്ദു വർക്കി, സുരേഷ് ബാബു, മണി സജയൻ, അജയൻ തറയിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, ആനന്ദപുരം ക്ഷീരസംഘം സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ സ്വാഗതവും ഡയറി ഫാം ഇൻസ്ട്രക്ടർ ടി. അനില നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *