ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കേരളോത്സവം നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഫുട്ബോൾ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, കേരളോത്സവം കോർഡിനേറ്റർ കൂടിയായ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വി.എ. ഇംനാ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗരസഭ ജീവനക്കാർ, ക്രൈസ്റ്റ് കോളെജ് വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.











Leave a Reply