ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രിയിൽ ഇരിങ്ങാലക്കുട നഗരസഭ പദ്ധതി വിഹിതവും ജനറൽ ആശുപത്രിയുടെ എച്ച്.എം.സി. ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിപുലീകരിച്ച മോർച്ചറി, ഫോർ ചേംബർ ഫ്രീസർ, ശുചിമുറി യൂണിറ്റ്, ഓപ്പൺ ജിം എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ എഞ്ചിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സോണിയ ഗിരി, ലേഖ, അൽഫോൻസ തോമസ് എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് നന്ദിയും പറഞ്ഞു.
Leave a Reply