ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസിന് അനുവദിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവീസിന് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് കാലപ്പഴക്കം സംഭവിച്ച ബസ്സിന് പകരമായി പുതിയ ബസ്സ് അനുവദിക്കപ്പെട്ടത്.
കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45ന് പുറപ്പെടും. തൃശൂർ, വടക്കുംഞ്ചേരി, പാലക്കാട്, വാളയാർ വഴി 10.05ന് കോയമ്പത്തൂരിൽ എത്തും.
കോയമ്പത്തൂരിൽ നിന്നും തിരികെ 10.35ന് പുറപ്പെടുന്ന ബസ്സ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുടയിലെത്തും.
തുടർന്ന് 3.30ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ്സ് രാത്രി 7.55ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25ന് തിരികെ പുറപ്പെട്ട് അർദ്ധരാതി 12.40ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.












Leave a Reply