ഇരിങ്ങാലക്കുടയിൽ ഓണ സമൃദ്ധി കാർഷിക വിപണി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു.

ഉത്സവകാലങ്ങളിൽ പൊതുവിപണികളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവില നൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്.

ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണസമൃദ്ധി കാർഷിക വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വികസനകാര്യ ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം. ഫാജിത റഹിമാൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത് കുമാർ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു.

കൃഷി അസിസ്റ്റൻ്റ് പി.എസ്. വിജയകുമാർ, ഷിൻസി മോൾ, സുജാത സുബ്രഹ്മണ്യൻ, രാധ സത്യൻ, ഷമീന ഫസൽ, ശ്രീലത രാജൻ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *