ആളൂരിൽ അഞ്ച് റോഡുകൾ മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ അഞ്ച് റോഡുകൾ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂർ പഞ്ചായത്തിൽ 1കോടി 16 ലക്ഷം രൂപ ചെലവഴിച്ചാണ് 5 റോഡുകൾ നവീകരിച്ചതെന്നും,
സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകളുടെ നവീകരണത്തിനായി മാത്രം 8 കോടി 39 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ആളൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ 793.6 മീറ്റർ നീളത്തിൽ 22 ലക്ഷം രൂപ ചെലവിൽ കണ്ണിക്കര കപ്പേള എരണാപ്പാടം റോഡ് നിർമ്മിച്ചു. കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡ് 1345.3 മീറ്റർ നീളത്തിൽ 31 ലക്ഷം രൂപ ചെലവിലും, 20-ാം വാർഡിൽ വടക്കേകുന്ന് റോഡ് 835 മീറ്റർ നീളത്തിൽ 20 ലക്ഷം രൂപ ചെലവിലും, വാർഡ് ഒന്നിലെ റെയിൽവേ ഗേറ്റ് പരടിപ്പാടം റോഡ് 15 ലക്ഷം രൂപ ചെലവിലും, വാർഡ് രണ്ടിലെ സെന്റ് ആൻ്റണീസ് റോഡ് 810 മീറ്റർ നീളത്തിൽ 28 ലക്ഷം രൂപ ചെലവിലുമാണ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി വർഗ്ഗീസ്, ഓമന ജോർജ്ജ്, സവിത ബിജു, ടി.വി. ഷാജു, മിനി സുധീഷ്, മേരി ഐസക് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *