ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ 6 വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ച “ഉയരെ” എജുക്കേഷണൽ മീറ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
8 മുതൽ 11-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഓറിയൻ്റേഷൻ പ്രോഗ്രാം, അസാപ്പ് കേരളയുടെ സഹകരണത്തോടുകൂടി പ്ലസ് ടു മുതൽ മുകളിലുള്ള വിദ്യാർഥികൾക്ക് ഇൻ്റർവ്യൂ ടെക്നിക്സ്, കമ്മ്യൂണിക്കേഷൻ സ്കിൽ കോഴ്സ്, എസ്.സി. വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ്
എൽ.പി., യു.പി. വിദ്യാർഥികൾക്ക് മേശയും കസേരയും,
വിദ്യാലയങ്ങളിൽ ചെസ്സ് സാക്ഷരത പരിപാടി, വിദ്യാലയങ്ങളിൽ ചെസ്സ് ക്ലബ്ബുകൾ രൂപീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികൾക്കാണ് മുരിയാട് പഞ്ചായത്തിന്റെ ഉയരെ എജുക്കേഷൻ മീറ്റിലൂടെ തുടക്കം കുറിച്ചത്.
സിവില്‍ സര്‍വീസ് പരിശീലന പരീക്ഷകളില്‍ പങ്കാളിത്തം കൊണ്ടും നേട്ടം കൊണ്ടും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. പറഞ്ഞു.
മുരിയാട് പഞ്ചായത്തിന്‍റെ ഭാവിതലമുറയുടെ ദിശാബോധം നിര്‍ണയിക്കുന്ന ദീർഘ വീക്ഷണത്തോടുകൂടിയുള്ള സുപ്രധാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച
വിദ്യാഭ്യാസ ഉന്നമന പരിപാടിയായ “ഉയരെ” എജുക്കേഷണല്‍ മീറ്റ് മാതൃകാപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, ആനന്ദപുരം ഗവ. യു.പി. സ്കൂള്‍ പ്രധാനാധ്യാപിക ഇ.ടി. ബീന, അസി. സെക്രട്ടറി മനോജ് മുകുന്ദന്‍, അസാപ് പരിശീലക വി.എം. അശ്വതി, സിവില്‍ സര്‍വീസ് അക്കാദമി പരിശീലകരായ എസ്. ബെലിന്‍ഡ, ടി.വി. ഹെഡ്‍വിന്‍, ചെസ്സ് ഇന്‍റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.












Leave a Reply