ആറാട്ടുപുഴ പൂരം : കൊച്ചിൻ ദേവസ്വം ബോർഡ് ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിലെ പങ്കാളി ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പൂരത്തിനുള്ള ധനസഹായ വിതരണം ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.

രാവിലെ 11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

എടക്കുന്നി ഭഗവതിക്ഷേത്രത്തിന് വേണ്ടി കെ. മാധവന് ആദ്യ ചെക്ക് ബോർഡ്‌ പ്രസിഡൻ്റ് കെ. രവീന്ദ്രൻ കൈമാറി.

ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ. എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ,
ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽ കുമാർ, ഊരകം ദേവസ്വം ഓഫീസർ എം. സുധീർ, പെരുവനം ദേവസ്വം ഓഫീസർ രാജ്കുമാർ, അന്തിക്കാട് ദേവസ്വം ഓഫീസർ കെ. ബാബുരാജ്, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, വിവിധ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *