ഇരിങ്ങാലക്കുട:
സെന്റ് ജോസഫ്‌സ് കോളെജ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫിറ്റ് 4 ലൈഫ് – സീസൺ 2’ പരിപാടിയുടെ ഭാഗമായി നടന്ന വനിതാ മിനി മാരത്തോൺ ആരോഗ്യത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും ശക്തമായ പ്രഖ്യാപനമായി മാറി.
മാരത്തോണിൽ രണ്ടായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്തു.
തലേദിവസം ക്യാമ്പസിൽ തങ്ങി പുലർച്ചെ ആറരയോടെ മാരത്തോണിനൊരുങ്ങി വന്ന വിദ്യാർഥികൾക്ക്
ശിങ്കാരിമേളവും സൂംബാ നൃത്തവും നൽകിയ ആവേശവും ഊർജവും പരിപാടി വൻ വിജയമാക്കി.
ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ വനിതാ മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
ഫിറ്റ് 4 സീസൺ 2 എന്നെഴുതിയ വർണ ബലൂണുകൾ പറഞ്ഞി വിട്ട് വിദ്യാർഥിനികൾ ഉദ്ഘാടനം ഉജ്ജ്വലമാക്കി.
കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് സി.എസ്. വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
തുടർന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മത്സരവും വീരനാട്യ നൃത്തവും അരങ്ങേറി.
പരിപാടിയിൽ നഗരസഭ കൗൺസിലർമാരായ പി.വി. ശിവകുമാർ, അഡ്വ. വി.എസ്. വർഗ്ഗീസ്, കോളെജ് ഓഫീസ് സൂപ്രണ്ട് എ.ജെ. ജ്യോതി, ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡൻ്റും ബ്രാഞ്ച് മേധാവിയുമായ ജൂഡി ജോണി, കോളെജ് യൂണിയൻ ചെയർപേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ ഡോ. സ്റ്റാലിൻ റാഫേൽ സ്വാഗതവും ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി തുഷാര ഫിലിപ്പ് നന്ദിയും പറഞ്ഞു.












Leave a Reply