ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സിന് തറക്കല്ലിട്ടു.
നിർമ്മാണോദ്ഘാടനം മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതിദേവി നിർവഹിച്ചു.
വാർഡ് മെമ്പർ കെ വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശ്രീജിത് പട്ടത്ത്, പി ടി എ പ്രസിഡൻ്റ് ടി എസ് മനോജ് കുമാർ, പ്രധാനാധ്യാപകൻ ടി അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മാനേജർ പ്രതിനിധി എ എൻ വാസുദേവൻ സ്വാഗതവും മാതൃസംഗമം പ്രസിഡൻ്റും പഞ്ചായത്ത് മെമ്പറുമായ നിജി വത്സൻ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് എഞ്ചിനീയർ, ഓവർസിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Leave a Reply