ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷ ചികിത്സ
ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.
കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായി മാറിയ ഈ ആൽമരം നീണ്ടകാലം നൂറു കണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.
ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷ വൈദ്യൻ ബിനു മാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.
വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം, പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽ തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.
“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിനു മാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാ ജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.
മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്തുക്കളാണ് അതിൽ ഉപയോഗിക്കുക.
രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം അവസാനിക്കും. അതുവരെ ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടാൻ പാടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.
ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരത്തിന് നാളെ വൃക്ഷായുർവേദ വിധിപ്രകാരം വൃക്ഷചികിത്സ നടത്താനൊരുങ്ങി ക്ഷേത്ര ഭരണസമിതി.
കാലത്തിൻ്റെ പ്രയാണത്തിൽ മൃതപ്രായമായിരിക്കുന്ന ഈ ആൽമരം നീണ്ടകാലം നൂറുകണക്കിനു ജീവജാലങ്ങൾക്കു വീടും കൂടുമായിരുന്നു.
ആൽമരത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ആനന്ദപുരത്തെ നിരവധി സുമനസ്സുകളുടെയും ക്ഷേത്രം കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷവൈദ്യൻ ബിനുമാഷാണ് വൃക്ഷചികിത്സ നടത്തുന്നത്.
വൃക്ഷചികിത്സ ഇന്ന് അത്ര പരിചിതമല്ല പലർക്കും. പുരാതന ഗ്രന്ഥങ്ങളിൽ നമ്മുടെ പൂർവ്വികരായ മനീഷികൾ എഴുതിച്ചേർത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുർവേദം. ഇത് നടത്തുവാൻ വലിയ സാമ്പത്തിക ചെലവുള്ളതിനാലും പഴയതിനെ എന്തിനു സംരക്ഷിക്കണം പുതിയ തൈ വച്ചു കൂടേ എന്ന മനോഭാവം മൂലവും ഇതു പലപ്പോഴും നടക്കാറില്ല. അതിനാൽത്തന്നെ അത്യപൂർവമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കാനാണ് ആനന്ദപുരം ഒരുങ്ങുന്നത്.
“ട്രീ ഡോക്ടർ” എന്ന് വിളിപ്പേരുണ്ട് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയനായ വൃക്ഷവൈദ്യൻ ബിന്ദുമാഷിന്. കോട്ടയം സ്വദേശിയായ ബിനു മാഷിൻ്റെ ചികിത്സാജീവിതത്തിലെ 219-ാമത് മരമാണ് ഇത്. ചെയ്തതിൽ ഇരുന്നൂറോളം എണ്ണം പലയിടത്തായി ജീവസ്സോടെ ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.
മരത്തിനോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും അനുമതി വാങ്ങിയാണ് ഈ ചടങ്ങിന്റെ തുടക്കം. തുടർന്ന് പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകൾ തയ്യാറാക്കി ചികിത്സ നടത്തും. മൂന്നുതരം മണ്ണ് (ആൽമരച്ചോട്ടിലെ മണ്ണ്, വയൽ മണ്ണ്, ചിതൽപ്പുറ്റു മണ്ണ്), പാൽ, തേൻ, നെയ്യ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്തുക്കളാണതിൽ ഉപയോഗിക്കുക.
രാവിലെ 9.30ന് ആരംഭിച്ചാൽ വൈകീട്ട് 4 മണിയോടെ എല്ലാം തീരും. അതുവരെ, ഈ കർമ്മത്തിൽ പങ്കാളികളാകുന്നവർ അന്നം തൊടില്ല. അത്യന്തം ശുദ്ധിയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള പ്രവൃത്തിയാണിത്.
Leave a Reply