ആദ്യഘട്ട വാഹന പ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം ; എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിന് ആവേശകരമായ സ്വീകരണങ്ങളുമായി അണികൾ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സാരഥി ഡോ. ആർ. ബിന്ദുവിൻ്റെ ആദ്യഘട്ട വാഹനപ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം.

ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളും എൽഡിഎഫ് തരംഗമുണർത്തി ജനവിധിയുടെ കാഹളം മുഴക്കി.

മാർച്ച് 28ന് ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്നും ആരംഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണത്തിനാണ് ബുധനാഴ്ച സമാപനം കുറിച്ചത്.

ബുധനാഴ്ച വൈകീട്ട് ആളൂർ പഞ്ചായത്തിലെ മാനാട്ടുകുന്നിൽ നടന്ന സമാപന പരിപാടി ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ചു.

വാഹനപ്രചാരണ യാത്രയുടെ അവസാന ദിനത്തിലും ബിന്ദു ടീച്ചറുടെ വാക്കുകൾക്ക് കാതോർക്കാൻ വൻ ജനാവലിയാണ് എല്ലായിടത്തും കാത്തുനിന്നത്.

മാപ്രാണം, നന്തിക്കര റോഡിലും ആനന്ദപുരം റോഡിലും കോന്തിപുലം തടയണ പരിസരത്തുമെല്ലാം വെയിലിനെ കൂസാതെ ആബാലവൃദ്ധം ജനങ്ങളാണ് നിരന്നത്.

നവകേരളസൃഷ്ടിയിൽ പുത്തൻ പങ്കു വഹിക്കാനുള്ള ആവേശത്തോടെ സമ്മേളിച്ച യുവാക്കളും വിദ്യാർത്ഥികളും വയോജനങ്ങളും വിവിധ ബൂത്തുകളിലായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *