ഇരിങ്ങാലക്കുട : സീറോ മലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് മുന്നോടിയായും നടത്തിയ അവകാശ സംരക്ഷണ ദിനം കത്തിഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് കത്തീഡ്രൽ പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ട്രഷറർ ഡേവിസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, ജോയിൻ്റ് കൺവീനർ വർഗ്ഗീസ് ജോൺ, ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് അവകാശ സംരക്ഷണ ദിന പ്രതിജ്ഞയും എടുത്തു.
Leave a Reply