ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായി വിജയിച്ച എംഇഎസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അയൂബ് കരൂപ്പടന്നയ്ക്ക് എംഇഎസ് താലൂക്ക് വാർഷിക പൊതുയോഗത്തിൽ സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീറും സെക്രട്ടറി അബ്ദുൽ ജമാലും ചേർന്ന് അയൂബ് കരൂപ്പടന്നയെ പൊന്നാട അണിയിച്ചു.
യോഗത്തിൽ താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമീർ യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അബ്ദുൽ ജമാൽ മുഖ്യാതിഥിയായി.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുൽ നിസാറും, വരവു ചെലവു കണക്കുകൾ അബ്ദുൽ സലാമും അവതരിപ്പിച്ചു.
സലിം അറക്കൽ, മുഹമ്മദ് അലി മാതിരാപ്പിള്ളി, ഷഹീം ഷാഹുൽ, അൽ അറഫ അബൂബക്കർ, അബ്ദുൽ ഹാജി, ഷംസുദ്ദീൻ ഹാജി, മജീദ് ഇടപ്പുള്ളി എന്നിവർ പ്രസംഗിച്ചു.












Leave a Reply