ഇരിങ്ങാലക്കുട : അമ്മമാർ സമൂഹത്തിൽ പ്രത്യാശ കൊടുക്കുന്നവരായിരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കൻ ആഹ്വാനം ചെയ്തു.
രണ്ടു ദിവസങ്ങളിലായി കല്ലേറ്റുംകര പാക്‌സ് സെന്ററിൽ സംഘടിപ്പിക്കുന്ന സീറോ മലബാർ ഗ്ലോബൽ മാതൃവേദിയുടെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ സ്വാഗതം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് സിനി ഡേവിസ്, ഗ്ലോബൽ സെക്രട്ടറി സിജി ലൂക്സൺ, വൈസ് പ്രസിഡന്റ് ഐറ്റി ജോൺ, സലോമി ആന്റണി എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ മാതൃവേദി ഭാരവാഹികളായ നിമ്മി ഷൈജു, മോളി പീറ്റർ എന്നിവരും ഇരിങ്ങാലക്കുട ഭാരവാഹികളും നേതൃത്വം നൽകി.
യോഗത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത് രൂപതയിലെ രൂപതാ ഭാരവാഹികൾ പങ്കെടുത്തു.
Leave a Reply