ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ആറാം ദിവസം “തോരണയുദ്ധം രണ്ടാം ദിവസം” അരങ്ങേറി.
രാവണനായി ഗുരുകുലം കൃഷ്ണദേവ് ശങ്കു, കർണ്ണനായി ഗുരുകുലം തരുൺ എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ടി.എസ്. രാഹുൽ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ തൊയോമി, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാനിലയം ശ്യാം എന്നിവരും പങ്കെടുത്തു.












Leave a Reply