അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജ് ബയോടെക്‌നോളജി വിഭാഗം “സുസ്ഥിര ആഗോള ആരോഗ്യ പരിപാലനത്തിനായുള്ള ബയോടെക്‌നോളജിയിലെ പുരോഗതികൾ” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

സുസ്ഥിരമായ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബയോടെക്‌നോളജിയുടെ പുതിയ സാധ്യതകൾ അവതരിപ്പിക്കുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി.ഡി. സിജി അധ്യക്ഷത വഹിച്ചു.

കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസിലെ പ്രൊഫ. ആനി ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു.

യു.എസ്. വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഫിനോഷ് ജി. തങ്കം ഹൃദയ പുനർജനനത്തിനായുള്ള സ്റ്റം സെൽ തെറാപ്പിയെക്കുറിച്ച് ഓൺലൈൻ പ്രഭാഷണം നടത്തി.

ഡോ. എം.ബി. അപർണ ‘ജീനോമിക്സ് ഇൻ ഹെൽത്ത് കെയർ’ എന്ന വിഷയത്തിലും മേഘ്ന മോഹൻദാസ് ‘നാനോമെഡിസിൻ ഡ്രിവൺ ഇന്നോവേഷൻസ്’ എന്ന വിഷയത്തിലും അവതരണം നടത്തി.

ബയോടെക്നോളജി അസോസിയേഷൻ സെക്രട്ടറി കെ.എസ്. ഐശ്വര്യ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *