ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ പുതിയ പ്രസിഡൻ്റായി പി.എം. സനീഷിനെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി കെ.എച്ച്. ഷെറിൻ അഹമ്മദ് (വൈസ് പ്രസിഡൻ്റ്), നജീബ് വാടേക്കാരൻ (സെക്രട്ടറി), ജോസഫ് അക്കരക്കാരൻ (ജോയിൻ്റ് സെക്രട്ടറി), ശശി വെട്ടത്ത് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രിയ ഹാളിൽ നടന്ന യൂണിറ്റ് കൺവെൻഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം. സജീവൻ ഉദ്ഘാടനം ചെയ്തു.
വിൽസൻ, എൻ.കെ. നകുലൻ, ചാർളി തേറാട്ടിൽ, ശശി വെട്ടത്ത്, നജീബ് വാടേക്കാരൻ എന്നിവർ പ്രസംഗിച്ചു.












Leave a Reply