ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 1 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി പ്രദേശത്തെയും റോഡുകളാണ് നവീകരിക്കുന്നത്.
കാട്ടൂര്‍ പഞ്ചായത്തിലെ പുള്ളിപ്പറമ്പന്‍ – പണിക്കർമൂല റോഡ് (10 ലക്ഷം), പുതുക്കുളം റോഡ് (10 ലക്ഷം), കുന്നത്ത് പീടിക -വെണ്ടര്മൂല റോഡ് (10 ലക്ഷം), കാറളം പഞ്ചായത്തിലെ ചെമ്മണ്ട കോളനി റോഡ് (10 ലക്ഷം), ജാറം- പുളിക്കക്കടവ് റോഡ് (10 ലക്ഷം), മുരിയാട് പഞ്ചായത്തിലെ മിഷന് ഹോസ്പിറ്റല്‍- കണ്ടായിനഗര് റോഡ് (10 ലക്ഷം), വെറ്റിമൂല ലിങ്ക് റോഡ് (5 ലക്ഷം), ശാസ്താംകുളം റോഡ് (6 ലക്ഷം), വേളൂക്കര പഞ്ചായത്തിലെ സേന റോഡ് (10 ലക്ഷം), പൂന്തോപ്പ്- കുതിരത്തടം റോഡ് (10 ലക്ഷം), പൂമംഗലം പഞ്ചായത്തിലെ നെടുമ്പുള്ളിമന റോഡ് (10 ലക്ഷം), ആളൂര്‍ പഞ്ചായത്തിലെ കാരക്കാട്ടുചിറ ബണ്ട് റോഡ് (10 ലക്ഷം), താണിപ്പാറ കനാല്‍ ബണ്ട് റോഡ് (10 ലക്ഷം), പടിയൂര്‍ പഞ്ചായത്തിലെ വില്ലേജ് വെസ്റ്റ് റോഡ് (10 ലക്ഷം), മണ്ണുങ്ങല്‍ കടവ് റോഡ് (6 ലക്ഷം), മഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് (10 ലക്ഷം), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി വാര്‍ഡ് 3ലെ കെ.എല്‍.ഡി.സി. ബണ്ട് റോഡ് (10 ലക്ഷം), സ്ട്രീറ്റ് 4 റോഡ് (10 ലക്ഷം), കോലുകുളം റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത് എന്നും സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.












Leave a Reply