നിര്യാതനായി

പ്രഭാകര മേനോൻ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറു വശം മായപ്രഭയിൽ മൂർക്കനാട് വടക്കത്ത് പ്രഭാകര മേനോൻ (90) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച്ച (ഫെബ്രുവരി 11) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ : പയ്യാക്കൽ ശ്യാമ (വാവ)

മക്കൾ : മധു, മായ

മരുമകൻ : പ്രകാശ് മുല്ലപ്പിളളി

തീരദേശത്ത് മാരക സിന്തറ്റിക് ലഹരിയുമായി യുവാക്കൾ പൊലീസ് പിടിയിൽ

ഇരിങ്ങാലക്കുട : തീരദേശത്ത് മാരക സിന്തറ്റിക് ലഹരിയുമായി എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ.

കയ്പമംഗലം ചളിങ്ങാട് മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരൻ വീട്ടിൽ സാബിത്ത് (21) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന വാഹനം സഹിതം അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്നും 13 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വാഹനം കണ്ട് തിരിച്ചറിഞ്ഞ് പരിശോധിച്ചതിൽ വാഹനത്തിൻ്റെ റിയർ വ്യൂ മിററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികളിൽ ഒരാളായ സാബിത്തിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

ബാംഗളൂർ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിൻ്റെ മറവിൽ വാങ്ങിക്കുവാൻ എന്ന വ്യാജേനയാണ് ഇവർ എം ഡി എം എ വാങ്ങിക്കുന്നതെന്നും അറിവായിട്ടുണ്ട്.

ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികൾക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ചേലൂർ കാവിലമ്മക്ക് താലപ്പൊലി നാളിൽചൂടാൻ ഇനി സ്വന്തം പട്ടുകുട

ഇരിങ്ങാലക്കുട : ഫെബ്രുവരി 13ന് ( കുംഭം 1) താലപ്പൊലി ആഘോഷിക്കുന്ന ചേലൂർക്കാവ് ക്ഷേത്രത്തിൽ ശ്രീ കുരുമ്പ ഭഗവതിക്ക് താലപ്പൊലി എഴുന്നള്ളിപ്പിന് ചൂടാൻ ഇനി സ്വന്തമായി പട്ടുകുട…

ചേലൂർ സ്വദേശിയും ദേവീഭക്തനുമായ
രതീഷ് നാഴികത്തുപറമ്പിലാണ് ഭഗവതിക്ക് പട്ടുകുട വഴിപാടായി സമർപ്പിക്കുന്നത്. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറാണ് രതീഷ്.

ഫെബ്രുവരി 12ന് വൈകീട്ട് ക്ഷേത്ര നടയിൽ വെച്ച് പട്ടുകുട ഭഗവതിക്ക് സമർപ്പിക്കും. ഈ പട്ടുകൂട ചൂടിയാവും ഭഗവതി താലപ്പൊലി ദിനത്തിൽ പുറത്തേക്ക് എഴുന്നെള്ളുക.

നിര്യാതനായി

രവീന്ദ്രൻ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് 15-ാം വാർഡ് പുല്ലൂർ അമ്പലനട ശിവക്ഷേത്രത്തിനു സമീപം പരേതനായ തളിയക്കാട്ടുപറമ്പിൽ നാരായണൻ മകൻ രവീന്ദ്രൻ (63) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : വിജയ

മക്കൾ : വിനു, വിഷ്ണു

മരുമക്കൾ : ദൃശ്യ, അതുല്യ

നിര്യാതയായി

അന്നംകുട്ടി

ഇരിങ്ങാലക്കുട : നഗരസഭ 16-ാം വാർഡ് ഗാന്ധിഗ്രാം പരേതനായ അറക്കൽ വെളക്കനാടൻ ജോസ് ഭാര്യ അന്നംകുട്ടി (83) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ബേബി, ഡേവിസ്, ടെസ്സി, മിനി

മരുമക്കൾ : ദേവസ്സിക്കുട്ടി, ആലീസ്, ജോയി, ദേവസ്സി

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊടുങ്ങല്ലൂർ : കാട്ടകത്ത് കുടുംബ സഹകരണ സമിതി, മോഡേൺ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്താഴക്കാട് മദ്രസ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അഡ്വ നവാസ് കാട്ടകത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും മരുന്നു വിതരണവും ഷഫീർ പെരിഞ്ഞനം നിർവഹിച്ചു.

ക്യാമ്പിൽ കാൻസർ ബോധവൽക്കരണ ക്ലാസും നടന്നു.

മോഡേൺ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റഷീദ് മുഹമ്മദ് കാട്ടകത്ത്, ബീന, നൂർജഹാൻ, ഫാത്തിമ, അലീന സഫർ, വഹീദ തുടങ്ങിയർ ക്യാമ്പിന് നേതൃത്വം നൽകി.

നാസർ കാട്ടകത്ത് സ്വാഗതവും, ഗഫൂർ വള്ളിവട്ടം നന്ദിയും പറഞ്ഞു.

നിര്യാതയായി

കാർത്ത്യായനി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കുറ്റിക്കാട്ടു പറമ്പിൽ പരേതനായ രാമൻ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : അശോകൻ, ബാബു, അജിത് കുമാർ, സജീവൻ, വസന്ത

മരുമക്കൾ : രമ, ബിന്ദു, സന്ധ്യ, നീത

കോൺഗ്രസ്‌ നേതാവ് കെ ഐ നജീബിന്റെചരമ വാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും, ബ്ലോക്ക് പ്രസിഡന്റും, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കെ ഐ നജീബിന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു.

അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു.

എ ചന്ദ്രൻ, കമാൽ കാട്ടകത്ത്, ഇ വി സജീവ്, എ ആർ രാമദാസ്, ഹരി കുറ്റിപ്പറമ്പിൽ, സി കെ റാഫി, മോഹൻദാസ്, സക്കീർ ഹുസൈൻ, സലിം അറക്കൽ, ബഷീർ മയ്യക്കാരൻ, പ്രശോഭ്, സതീശൻ, മഹേഷ്‌ ആലുങ്കൽ, ജെസ്സി പിച്ചത്തറ, ഭരതൻ എന്നിവർ പ്രസംഗിച്ചു.

വെള്ളക്കെട്ട് ഒഴിയാതെ താണിശ്ശേരി ഹരിപുരംമച്ച് സ്വദേശികൾ : കുടിവെള്ളക്ഷാമവും രൂക്ഷം

ഇരിങ്ങാലക്കുട : താണിശ്ശേരി ഹരിപുരം മച്ച് പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ട് ദുരിതത്തിൽ.

വെള്ളം നിയന്ത്രിക്കാനായി കെ എൽ ഡി സി കനാലിൽ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാൽവുകൾക്ക് മുകളിലൂടെ വെള്ളം കടന്നാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.

വെള്ളം കെട്ടിനിന്ന് പുല്ലുകൾ ചീഞ്ഞ് കിണറുകളിലെ വെള്ളത്തിൽ കലരുന്നതിനാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

കെ എൽ ഡി സി കനാലിൽ കൃഷി സമയത്ത് വെള്ളം ഉയർന്ന അളവിൽ വരുമ്പോൾ നിലവിലുള്ള സ്ലൂയിസ് വാൽവുകൾ പര്യാപ്തമല്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും താണിശ്ശേരി 11-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

കമ്മിറ്റി പ്രസിഡൻ്റ് പി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം എ നൗഷാദ്, വേണു കോപ്പുളളിപ്പറമ്പിൽ, ഇ ബി അബ്ദുൾ സത്താർ, ജോയ് നടക്കലാൻ, ശശി കല്ലട എന്നിവർ പ്രസംഗിച്ചു.

കെ എസ് ഇ കമ്പനി കനിഞ്ഞു ; കാരുകുളങ്ങരയിൽ ഹൈമാസ്റ്റ് മിഴി തുറന്നു

ഇരിങ്ങാലക്കുട : കെ എസ് ഇ കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച് നഗരസഭ 31-ാം വാർഡിലെ കാരുകുളങ്ങര സെൻ്ററിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം കെ എസ് ഇ ജനറൽ മാനേജർ എം അനിൽ നിർവ്വഹിച്ചു.

ചടങ്ങിൽ മുൻ നഗരസഭ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. 

മുൻ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, വിവിധ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ, കാരുകുളങ്ങര നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.