കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിലെ എൻ എസ് എസ് സപ്തദിന ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ടി കെ ബിന്ദു ശർമിള അധ്യക്ഷയായി –
കൊടുങ്ങല്ലൂർ എം എൽ എ അഡ്വ വി ആർ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ പി ഡി ധന്യ, ഡോ കെ എ കൃഷ്ണകുമാർ, വാർഡ് കൗൺസിലർ പി എൻ വിനയചന്ദ്രൻ, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ ലൗലി ജോർജ്, പി ടി എ സെക്രട്ടറി ഡോ എസ് വിനയശ്രീ, പി ടി എ വൈസ് പ്രസിഡൻ്റ് സുനിൽ ദത്ത്, കോളേജ് യൂണിയൻ ചെയർമാൻ എം സി ഋഷികേശ് ബാബു, ജൂനിയർ സൂപ്രണ്ട് പി സി ഷാജി എന്നിവർ സംസാരിച്ചു.
സുസ്ഥിര വികസനത്തിനായി യുവത എന്ന വിഷയം ആസ്പദമാക്കി ഡിസംബർ 20 മുതൽ 26 വരെ കൊടുങ്ങല്ലൂർ കെ കെ ടി എം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.