ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് – ശരത് ലാൽ – കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ആൽത്തറ പരിസരത്തു നടന്ന അനുസ്മരണ സദസ്സ് കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ. ജെ. ജെനീഷ് രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അബ്‌ദുൾ ഹഖ്, ബാബു തോമസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിദ്ദിഖ്, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, ശരത്ത് ദാസ്, സഞ്ജയ് ബാബു, എ എസ് സനൽ, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ തുടങ്ങിയവർ പ്രസംഗിച്ചു.