ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളോടെ പണി പൂർത്തീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തൃശ്ശൂർ ഡിഎംഒ ടി എസ് ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ സന്തോഷ് കുമാർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, കാർത്തിക ജയൻ, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, കെ പി പ്രശാന്ത്, സരിത സുരേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ വലിയാട്ടിൽ, റീന ഫ്രാൻസിസ്, കവിത സുനിൽ, മിനി വരിക്കശ്ശേരി, വി എ ബഷീർ, വിപിൻ വിനോദൻ, അമിത മനോജ്, മുരിയാട് പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, നിജി വത്സൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി കെ സതീശൻ, എ രാജീവ്, മുരിയാട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, സിപിഎം മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ ബാലന്‍, മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടൻ, സിപിഐ മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ സുന്ദരൻ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടി കെ വർഗീസ് മാസ്റ്റർ, ബിജെപി മുരിയാട് മണ്ഡലം ജനറൽ സെക്രട്ടറി സി എൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ സ്വാഗതവും ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ശ്രീവത്സൻ നന്ദിയും പറഞ്ഞു.

മലിനജലം പൊതു കാനയിലേക്ക് ഒഴുക്കി : ബസ് സ്റ്റാൻഡ് പരിസരത്തെ മോക്കേ കഫേ പാർലറിന് 25000 രൂപ പിഴ ഈടാക്കി ആരോഗ്യ വകുപ്പ്

ഇരിങ്ങാലക്കുട : പൊറത്തൂച്ചിറയിലേക്ക് മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം ദിവസങ്ങളായി നടത്തി വരുന്ന വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാന പരിശോധനയിൽ, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന “മോക്കേ കഫെ” എന്ന കഫേ പാർലറിൽ നിന്നും പൊതുകാനയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമയായ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുൽ ജബ്ബാറിന് 25000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

ഇരിങ്ങാലക്കുട നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൻ എച്ച് നജ്മ എന്നിവർ അടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സൗഹൃദ ക്ലബ്ബിന്റെയും എൻ എസ് എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ ജൂനിയർ കൺസൾട്ടന്റ് ഡോ പി രാജേഷ് കുമാറാണ് ക്ലാസ്സ് നയിച്ചത്.

സീനിയർ അസിസ്റ്റന്റ് കെ ജനിത അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും വിദ്യാർഥി പ്രതിനിധി അസ്ന നന്ദിയും പറഞ്ഞു.