തോമസ്
ഇരിങ്ങാലക്കുട : നടവരമ്പ് പാറേക്കാടൻ കുഞ്ഞിവാറു മകൻ തോമസ് (91) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (ഫെബ്രുവരി 3) രാവിലെ 10 മണിക്ക് നടവരമ്പ് സെൻ്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ.
മക്കൾ : സാജു, ജെയ്സൺ, റിൻസി
മരുമക്കൾ : ഡെയ്സി, ഉഷ, ജോണി

തോമസ്
ഇരിങ്ങാലക്കുട : നടവരമ്പ് പാറേക്കാടൻ കുഞ്ഞിവാറു മകൻ തോമസ് (91) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (ഫെബ്രുവരി 3) രാവിലെ 10 മണിക്ക് നടവരമ്പ് സെൻ്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ.
മക്കൾ : സാജു, ജെയ്സൺ, റിൻസി
മരുമക്കൾ : ഡെയ്സി, ഉഷ, ജോണി

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2ന് പതാകദിനമായി ആചരിച്ചു.
ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ പതാക ഉയർത്തി.
മുൻ മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ് സ്ഥാപിത സന്ദേശം നൽകി.
സെക്രട്ടറി എ. അച്യുതൻ, എസ്. കൃഷ്ണകുമാർ, ദേവദാസ്, ടി. പത്മാവതി, എ. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മധുരം വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി നടുവിലകത്ത് അഫീന ഗുലാമിനെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിൽ നേരിട്ടെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു.
കോഴിക്കോട് ബേപ്പൂരിൽ ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസി. എൻജിനീയറായ അഫീന റിട്ട വി.എച്ച്.എസ്.ഇ. അധ്യാപകൻ കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടിൽ ഗുലാം മുഹമ്മദിന്റെയും തൃശൂർ ഗവ. മോഡൽ ഗേൾസ് വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അനിതയുടെയും മകളാണ്.
കെ.എ.എസ്. വലിയ ഒരു അവസരമാണെന്നും പൊതുസമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ദുർബല വിഭാഗങ്ങളെയും അവശ്യക്കാരെയും സഹായിക്കാൻ അഫീന ഗുലാമിന് സാധിക്കട്ടെ എന്നും മന്ത്രി ആർ. ബിന്ദു ആശംസിച്ചു.
33-ാം വാർഡ് കൗൺസിലർ പി.എം. നന്ദുലാൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി അഫീന ഗുലാമിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ ആദരിച്ചു.
പു.ക.സ. മേഖല പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി
ഡോ. കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, ടൗൺ പ്രസിഡൻ്റ് കെ.ജി. സുബ്രഹ്മണ്യൻ, ടൗൺ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ്, കെ. സതീശൻ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടത്തിയ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
50 സ്കൂളുകളിൽ നിന്നായി 250ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ആൺ – പെൺ വിഭാഗങ്ങളിലായി 56 കാറ്റഗറികളിലായാണ് മത്സരം നടത്തിയത്.
തുടക്കക്കാരായ കുട്ടികൾക്ക് ബേസിക്സ് സ്കേറ്റ്സ് ഉപയോഗിച്ചും മൽസരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. ആദ്യമായാണ് ബേസിക് സ്കേറ്റ്സ് ഉള്ള കുട്ടികൾക്കും മത്സരിക്കാൻ അവസരം ഒരുങ്ങുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെറിറ്റ് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
സമാപന സമ്മേളനം ഇരിങ്ങാലക്കുട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു.
രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ മുഖ്യാതിഥിയായിരുന്നു.
വാർഡ് കൗൺസിലർ ജോസഫ് ചാക്കോ, ഹെഡ്മിസ്ട്രസ്സ് റീജ ജോസ്, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ജോ. കൺവീനർ ഷാജു പാറേക്കാടൻ, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, ബിന്ദു വി. റപ്പായി, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം വാര്യരുടെ കുലത്തൊഴിലായ കഴക പ്രവൃത്തി ചെയ്യുന്ന ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിക്ക് കഴക കർമ്മശ്രേഷ്ഠ പുരസ്കാരം വിതരണം ചെയ്തു.
കഴകസംഗമവും, കർമ്മ ശ്രേഷ്ഠ പുരസ്കാര വിതരണ ചടങ്ങും സ്വാമി നിഗമാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്തു.
സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ മുഖ്യപ്രഭാഷണം നടത്തി.
വി. വേണുഗോപാൽ, രജനീഷ് ആർ. വാര്യർ, ടി.വി.ആർ. വാര്യർ, എ. കൃഷ്ണകുമാർ, വി.ആർ. ബാലകൃഷ്ണ വാര്യർ, വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : പച്ചക്കുട സമഗ്ര കാർഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
കാർഷിക പ്രധാന മണ്ഡലമായ ഇരിങ്ങാലക്കുടയിൽ തരിശു കിടക്കുന്ന കൃഷിഭൂമിയിലെല്ലാം അടിസ്ഥാന സൗകര്യങ്ങളോടെ കൃഷി ഉറപ്പാക്കാൻ നമുക്ക് സാധിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
‘പച്ചക്കുട’ പദ്ധതിയുടെ ഭാഗമായി നാം ഏറ്റെടുത്ത പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി ഇക്കാര്യത്തിൽ മാതൃകയായി ഉയർന്നുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പടിയൂർ- പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി. പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്.പി. പമ്പ് സെറ്റ്, പതിനൊന്നാം ചാൽ മേഖലയിൽ അഞ്ച് എച്ച്.പി. മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി. കം സ്ലൂയിസ് ട്രാൻസ്‌ഫോർമർ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രപദ്ധതിയാണ് ഇതെന്നും മന്ത്രി ബിന്ദു വിശദമാക്കി.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’യിൽ ഉൾപ്പെടുത്തി 3 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പൂമംഗലം പടിയൂർ കോൾ വികസന പദ്ധതി.
പൂമംഗലം- പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്‌തൃതി വരുന്ന പൂമംഗലം- പടിയൂർ കോൾ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.
ഇതേ മാതൃകയിൽ 3 കോടി രൂപ ചിലവിൽ ആരംഭിക്കുന്ന വെള്ളാനി പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
കൃഷി ഓഫീസർ സി.എം. റുബീന പദ്ധതി വിശദീകരിച്ചു.
വെള്ളാങ്ങല്ലൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഗി ഗിരീഷ്, ഈശ്വരി ജയൻ, കെ.വി. ഹജീബ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : നാമ മാത്രമായ ഇറിഗേഷൻ ജലം ലഭിച്ചു വരണ്ടു കിടക്കുന്ന തുമ്പൂർ വഴിക്കിലിചിറയിലെ കനുവെള്ളം കൊണ്ടാണ് വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കർ നെൽകൃഷി മുൻപോട്ട് കൊണ്ട് പോകുന്നത്. എന്നാൽ ജലലഭ്യത കുറഞ്ഞതോടെ പുഞ്ച കൃഷി ഭീഷണിയിലാണ്.
കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളിൽ 75 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 85 ശതമാനത്തിൻ്റെയും നിയന്ത്രണം കെ.എസ്.ഇ.ബി.യുടെ കൈകളിലായതിനാൽ ഡാമുകളിലെ 24 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 10 ശതമാനത്തിൻ്റെ മേൽ മാത്രം നേരിട്ട് നിയന്ത്രണമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഓഫീസുകൾക്ക് മുൻപിലെ കർഷ സമര ചർച്ചകളിൽ എന്നും കെ.എസ്.ഇ.ബി. ജലം വിട്ട് നൽകാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന മറുപടി മാത്രമാണ് കേൾക്കുന്നതെന്ന് കർഷകർ പറയുന്നു.
കാർഷിക – കുടിവെള്ള ആവശ്യങ്ങൾക്ക് കേരളത്തിലെ ഡാമുകളിലെ ജലം നാമമാത്രമായി വിട്ട് നൽകി കേരള ഡാമുകളിലെ ജല നിരപ്പ് നിലനിർത്തി തമിഴ്നാട് ഡാമുകളിലെ ജലം ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യം കെ.എസ്.ഇ.ബി. മനപ്പൂർവ്വം സൃഷ്ടിക്കുന്നു. തൻമൂലം കേരളത്തിന് ലഭ്യമാകേണ്ട തമിഴ്നാട് അധീനതയിലുള്ള ഡാമുകളിലെ ജലം തമിഴ്നാട്ടിലെ ആവശ്യങ്ങൾക്ക് സുഗമമായി ഉപയോഗിക്കുവാനും കഴിയുന്നു. ഒറ്റനോട്ടത്തിൽ പെട്ടന്ന് ആർക്കും തിരിച്ചറിയാനാകാത്ത നിസംഗതയ്ക്ക് വൻ വില ലഭിക്കുന്നു. ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ജോലി ചെയ്യാതിരിക്കുന്നതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്ന സാഹചര്യം എന്ന് കർഷകർ ആരോപിച്ചു.
തമിഴ്നാട് സർക്കാരുമായുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പണമിടപാട് സംബന്ധിച്ച് മുൻ തമിഴ്നാട് മന്ത്രിമാർ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി കൂട്ടിവായിച്ചാൽ കാര്യങ്ങൾ പകൽപോലെ വ്യക്തമാകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.
1957ൽ കെ.എസ്.ഇ.ബി. രൂപികരിക്കുന്നതിന് മുൻപ് 1948ൽ ഉണ്ടാക്കിയ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടിൻ്റെ പിൻബലത്തിൽ
ഡാമുകളുടെ നിയന്ത്രണാവകാശം ഉന്നയിച്ചുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അമിത ലാഭക്കൊതിയുടെ ദുരിതം വർഷങ്ങളായി അനുഭവിക്കുന്നത് കേരളത്തിലെ കർഷകരാണെന്നും അവർ പറഞ്ഞു.
2018ലെ പ്രളയത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് ലാഭം മാത്രം ലാക്കാക്കിയുള്ള ഇത്തരം ജലസംഭരണത്തിൻ്റെ പരിണിത ഫലമെന്ന് കേരള ജനത മറന്നിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ഡാമുകളും അതിലെ ജലവും കെ.എസ്.ഇ.ബി.യുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം ക്രമീകരിക്കുന്നതിനെതിരെ മേഖലയിലെ കർഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ജലം
കെ.എസ്.ഇ.ബി.യുടെ ഔദാര്യമായിട്ടല്ല കർഷകൻ്റെ അവകാശമായി തന്നെ ലഭ്യമാകണം. ശ്വാശത പരിഹാരമായി കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും വിധം ജലവിതരണ സംവിധാനത്തിൽ കാലോചിത നിയമ ഭേദഗതി കൊണ്ടുവരുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.ഇ.ബി.യുടെ മേൽ കർഷകർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ
സമഗ്ര അന്വേഷണം നടത്തണമെന്നും നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.
പൊതുജന താല്പര്യം ഒട്ടും തന്നെ ഇല്ലാതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. എന്ന വെള്ളാനയ്ക്ക് കൂച്ച് വിലങ്ങ് ഇട്ടിലെങ്കിൽ, അത് വൈകാതെ തന്നെ കേരളത്തിലെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പാടശേഖര സമിതികളിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉല്പാദനത്തിനുശേഷം
കെ.എസ്.ഇ.ബി. അധീനതയിലുളള
ലോവർ ഷോളയാറിലെയും പെരിങ്ങൽക്കുത്തിലെയും ജലം വഴിതിരിച്ചുവിട്ടാണ് ഇടമലയാർ വലതുകര കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിന്റെ വാലറ്റ ഭാഗങ്ങളിലെ വഴിക്കിലിചിറയും വെങ്കുളം ചിറയും
മറ്റു പഞ്ചായത്തുകളിലെ ചിറകളും നിറയ്ക്കുന്നത്.
തുമ്പൂർമൂഴിയിലെ ചാലക്കുടി റിവർ ഡൈവേർഷനിൽ 1.60 മീറ്റർ മുകളിൽ ജലവിതാനം നിലനിർത്തിയാൽ മാത്രമേ മേൽപ്പറഞ്ഞ ചിറകളിലേക്ക് ജലം ശരിയായി എത്തിച്ചേരുകയുള്ളൂ.
കെ.എസ്.ഇ.ബി. വൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ജലവിതാനം ഉയർത്തുകയോ, അല്ലെങ്കിൽ ഡാമിലെ ജലം സ്വതന്ത്രമായി വിട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കറിൽ വൻ കൃഷി നാശം ഉണ്ടാകും.
സർക്കാർ ഇടപെട്ട് അടിയന്തിര അനുകൂല നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് കർഷകർ വൻ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ വഴിക്കിലിചിറ ഇരുപ്പൂ പാടശേഖരസമിതി
മുന്നറിയിപ്പ് നൽകി.
ഈ കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കൃഷി മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് വാക്സറിൻ പെരേപ്പാടൻ കത്ത് നൽകി.

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാല് ദിവസങ്ങളിലായി ജില്ലാതല ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചു.
കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാന കോൺഫറൻസ് ഹാളിൽ വെച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ജില്ലയിലെ 358 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാരും യോഗത്തിൽ പങ്കെടുത്തു.
2025 മെയ് മാസത്തിൽ നടന്ന ജില്ലാതല യോഗത്തിന് ശേഷമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അധ്യാപകരുടെ അനുഭവങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനുമാണ് ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് – സ്കൂൾ – രക്ഷിതാക്കൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ഏകോപിത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മണമില്ലാത്തതും എളുപ്പം തിരിച്ചറിയാൻ കഴിയാത്തതും വില കുറവുള്ളതുമായ ചില ചികിത്സാ മരുന്നുകൾ കുട്ടികൾ ലഹരിയായി തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടെന്നും, ഇതിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.
ലഹരി സംബന്ധമായ വിവരങ്ങൾ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പറായ 99959 66666 ൽ അറിയിക്കാമെന്നും, വിവരദാതാക്കളുടെ രഹസ്യത പൂർണ്ണമായി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.
ചാലക്കുടി, കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസിലിംഗ് സെന്ററുകൾ ആരംഭിച്ചതായും, ഹോളിഡേ ഉൾപ്പെടെ സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
എസ്.പി.ജി./സി.പി.ജി. സംവിധാനങ്ങളുടെ ഭാഗമായി 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, എല്ലാ സ്കൂളുകളിലും സംവിധാനം ഉറപ്പാക്കുമെന്നും, പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെക്കുറിച്ച് എസ്.പി.ജി.ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും, സ്കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിയുന്ന വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
എസ്.പി.ജി./സി.പി.ജി. പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾക്കു ചുറ്റും ഒരു അദൃശ്യ സംരക്ഷണ കവചം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ജുവനൈൽ കുറ്റകൃത്യങ്ങൾ തടയൽ, ലഹരി പുകയില വിൽപ്പന സംബന്ധിച്ച വിവരശേഖരണം, സ്കൂൾ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാർഥികളെ നിരീക്ഷിക്കൽ, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ബോധവത്കരണം എന്നിവയാണ് ഗ്രൂപ്പുകളുടെ പ്രധാന ചുമതലകൾ.
112 എമർജൻസി ഹെൽപ് ലൈൻ, സൈബർ സുരക്ഷ ഹെൽപ് ലൈൻ 1930, ചൈൽഡ് ലൈൻ 1098 എന്നീ സേവനങ്ങളുടെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു.

ഇരിങ്ങാലക്കുട : ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് പരിപാടികളുടെ ഭാഗമായി അവിട്ടത്തൂർ സ്പെയ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു.
ലൈബ്രറി പ്രസിഡൻ്റ് രാഘവ പൊതുവാൾ അധ്യക്ഷത വഹിച്ചു.
വേളൂക്കര പഞ്ചായത്ത് മെമ്പർ ബിന്ദു സതീശൻ ഉദ്ഘാടനം ചെയ്തു.
കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം ഡോ. മുരളി ഹരിതം മുഖ്യാതിഥിയായിരുന്നു.
ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ടി.ശിവൻ നന്ദിയും പറഞ്ഞു.
കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്ത അക്ഷര കരോൾ ഭവന സന്ദർശനം നടത്തി.
വീടുകളിൽ എത്തി ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം അറിയിച്ചു കൊണ്ടുമായിരുന്നു അക്ഷര കരോൾ സംഘടിപ്പിച്ചത്.