ഇരിങ്ങാലക്കുട : അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതം വന്നു നടക്കാൻ കഴിയാതെയായ വെള്ളാങ്ങല്ലൂർ കുഴിക്കണ്ടതിൽ ഷഹനയ്ക്ക് ആശ്വാസമായി ഇൻകാസ് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് ഷഹനയുടെ വീട്ടിലെത്തിയ മല്ലിക ആനന്ദനും സഹപ്രവർത്തകരും ഷഹനയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഈ കാര്യം ആരിഷ് അബൂബക്കറിന്റെ നേതൃത്വത്തിൽ ദുബായ് ഇൻകാസ് ഏറ്റെടുക്കുകയായിരുന്നു.
ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കോർഡിനേഷൻ ചെയർമാൻ എൻ.പി. രാമചന്ദ്രൻ, കോർഡിനേറ്റർ ചന്ദ്രപ്രകാശ് ഇടമന എന്നിവർ ചേർന്നാണ് ഷഹനയ്ക്ക് വീൽചെയർ കൈമാറിയത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ് നേതാക്കളായ ധർമജൻ വില്ലേടത്ത്, എ. ചന്ദ്രൻ, റസിയ അബു തുടങ്ങിയവർ പങ്കെടുത്തു.














