നവീകരിച്ച വെള്ളിലംകുന്ന് നഗർ കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ നവീകരിച്ച വെള്ളിലംകുന്ന് നഗർ കമ്മ്യൂണിറ്റി ഹാൾ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

ഈ ഉന്നതിയിലെ എല്ലാവർക്കും അവരുടെ ആവശ്യാനുസരണം ഹാൾ ഉപയോഗിക്കാൻ സാധിക്കുമെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

പട്ടികജാതി വികസന വകുപ്പിന്റെ 2024- 25 കോർപ്പസ് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ചത്.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ എന്നിവർ മുഖ്യാതിഥികളായി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, മുരിയാട് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ്, എ.എം. ജോൺസൺ, സുനിത മുരളി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, പട്ടികജാതി വികസന ഓഫീസർ പി.എസ്. പ്രിയ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദാരിദ്ര്യ ലഘൂകരണത്തിനും കാർഷിക, പാർപ്പിട മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

ഇരിങ്ങാലക്കുട : ദാരിദ്ര്യ ലഘൂകരണത്തിനും കാർഷിക പാർപ്പിട മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കിയ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2026- 27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് നിമിഷ ശ്രീനിവാസന്‍ അവതരിപ്പിച്ചു.

31,52,43,757 രൂപ പ്രതീക്ഷിത വരവും, 29,92,18,000 രൂപ പ്രതീക്ഷിത ചെലവും, 1,60,25,757 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്.

ദാരിദ്ര്യ ലഘൂകരണത്തിന് 10,00,00,000 രൂപ,
കാർഷിക മേഖലയ്ക്ക് 8,97,65,400 രൂപ,
പാർപ്പിടമേഖലയ്ക്ക് 100,00,000 രൂപ, വനിതാ വികസന പദ്ധതികള്‍ക്കായി 1,49,59,180 രൂപ, വൃദ്ധർ, കുട്ടികള്‍, ഭിന്നശേഷിയുളളവർക്കായി 2,21,84,590 രൂപ,
പാലിയേറ്റീവ് പരിചരണത്തിന് 25,00,000
പശ്ചാത്തലമേഖലയ്ക്ക് 59808830 രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, മണി സജയൻ, ബിന്ദു വർക്കി കാരാത്രക്കാരൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ബഡ്ജറ്റ് അംഗീകരിച്ചു സംസാരിച്ചു.

ജോയിന്റ് ബിഡിഒ എൻ. രാജേഷ്, ഹെഡ് അക്കൗണ്ടന്റ് സി.എസ്. സീജ എന്നിവർ ആശംസകൾ നേർന്നു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ നന്ദി പറഞ്ഞു.

സമഗ്ര വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി മുരിയാട് പഞ്ചായത്തിന്റെ ബഡ്ജറ്റ്

ഇരിങ്ങാലക്കുട : “പാർപ്പിട രഹിതരില്ലാത്ത പഞ്ചായത്ത്” എന്ന ലക്ഷ്യത്തിനും കാർഷിക വികസനത്തിനും റോഡുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതികൾക്കും ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും മൃഗസംരക്ഷണത്തിനും ശുചിത്വ പദ്ധതികൾക്കും തുടങ്ങി സമഗ്ര മേഖലകൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള 2026 -27ലെ ബഡ്ജറ്റ് വിഭാവന ചെയ്ത് മുരിയാട് പഞ്ചായത്ത് ഭരണ സമിതി.

പ്രാദേശിക സ്വയംഭരണ സംവിധാനത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഗ്രാമത്തിന്റെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ സംതുലിതവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കുന്ന തരത്തിലാണ് പ്രസിഡന്റ് സരള വിക്രമന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് സുമിത പ്രസാദ് ബജറ്റ് അവതരിപ്പിച്ചു.

1,28,45,629 രൂപ പ്രാരംഭബാക്കിയും, 37,12,98,550 രൂപ വരവും, 34,70,06,660 രൂപ ചെലവും, 3,71,42,519 രൂപ നീക്കിയിരിപ്പും വരുന്ന ബഡ്ജറ്റ് ആണ് വിഭാവനം ചെയ്യുന്നത്.

നിര്യാതയായി

ജിഷ

ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം മുൻ അന്തർദേശീയ നീന്തൽ താരവും ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ഇഞ്ചി പുല്ലു വളപ്പിൽ രാജു ഭാര്യ ജിഷ (45) നിര്യാതയായി.

സംസ്കാരം മാർച്ച് 5 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

മകൾ : ദേവപ്രിയ

നവരസോത്സവത്തിൽ മുഖ്യാതിഥിയായി നവാസുദ്ദീൻ സിദ്ദിഖി എത്തുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയിൽ ഫെബ്രുവരി 21ന് ആരംഭിച്ച നവരസ സാധന ശില്പശാലയുടെ സമാപന ദിവസമായ മാർച്ച്‌ 6 ന് നവരസോത്സവത്തിൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരം നവാസുദ്ദിൻ സിദ്ദിഖി എത്തും.

വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ലിഖിത കൃഷ്ണൻ, തനിഷ്മ പട്‌കുലേ, ചേതൻ ശ്രീവാസ്തവ, ഷോറ സിദ്ദിഖി, ഭക്തി പാണ്ഡവ്, സംഗീത രാജീവ്, മായ വിനയൻ, റിദ്ധി പോഡാർ, മീര കരുണാകരൻ, ഹന്ന എന്നിവർ നൃത്തനാട്യ പരിപാടികൾ അവതരിപ്പിക്കും.

ലോക സമാധാനത്തിനായി കത്തോലിക്ക കോൺഗ്രസിന്റെ പ്രാർത്ഥനാ യജ്ഞം

ഇരിങ്ങാലക്കുട : “യുദ്ധം നിർത്തൂ, ലോക സമാധാനം സ്ഥാപിക്കൂ….” എന്ന ആവശ്യവുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥന കൂട്ടായ്മ കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി പി.ടി. ജോർജ്ജ്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, രൂപത കത്തോലിക്ക കോൺഗ്രസ് പിആർഒ ടെൽസൺ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ ഷാജു എബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ്, അസി. വികാരിമാരായ ഫാ. ക്രിസ്റ്റോൺ, ഫാ. ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മെഴുകുതിരി കത്തിച്ച് പിടിച്ച് പ്രാർത്ഥനാ ജ്വലനം നടത്തി.

മുൻ പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.

റമദാൻ റിലീഫ് പ്രവർത്തനങ്ങളുമായി മുസ്ലീം സർവ്വീസ് സൊസൈറ്റി

ഇരിങ്ങാലക്കുട : മുസ്ലീം സർവ്വീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യുണിറ്റിന്റെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ നിർവഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ അധ്യഷത വഹിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.കെ. അബ്ദുൽ റഹ്മാൻ റമദാൻ സന്ദേശം നൽകി.

വാർഡ് മെമ്പർ അസ്മാ ലത്തീഫ് റമദാൻ കിറ്റ് വിതരണം ചെയ്തു.

ജില്ലാ സെക്രട്ടറി ഗുലാം മുഹമ്മദ്‌, ജില്ലാ ട്രഷറർ എം.പി. ബഷീർ, യൂണിറ്റ് ട്രഷറർ നൂറുദ്ദീൻ അറക്കൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം യൂസഫ് കായംകുളം എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി പി.കെ. ജസീൽ സ്വാഗതവും, വൈസ് പ്രസിഡന്റ് സദഖത്തുള്ള നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഗവ. ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ആർ. ബിന്ദു നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ജനറല്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നിയോജകമണ്ഡലംതല ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ പുതിയ ഒ.പി. ബ്ലോക്കിന് മുന്നില്‍ തൃശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മ്മിക്കുന്നത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു.

പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. പോള്‍, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജനറല്‍ ആശുപത്രി നേഴ്‌സിങ് സൂപ്രണ്ട് സതീരത്‌നം, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ യുദ്ധ വിരുദ്ധ സംഗമവുമായി സിപിഐ

ഇരിങ്ങാലക്കുട : യുദ്ധം അവസാനിപ്പിക്കുക, മോദി – ട്രംപ് – നെത്യനാഹു കൂട്ടുകെട്ട് അവസാനിപ്പിക്കുക,
ലോകസമാധാനം ഉറപ്പ് വരുത്തുക,
അമേരിക്ക – ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, സയണിസ്റ്റ് ഇസ്രായേൽ ഇറാനു മേൽ നടത്തിയ ആക്രമണത്തിലും സാമ്രാജ്യത്വ ഗൂഢാലോചനയിലും പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺസിൽ അംഗം പി. മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, എ.ജെ. ബേബി, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

സുമതി തിലകൻ, ബെന്നി വിൻസെന്റ്, മുരളി മണക്കാട്ടുപടി, പി.ആർ. സുന്ദരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഉല്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ബജറ്റ്

ഇരിങ്ങാലക്കുട : ഉല്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി അവതരിപ്പിച്ചു.

61.29 കോടി രൂപ വരവും, 60.13 കോടി രൂപ ചെലവും, 1.16 കോടി രൂപ മിച്ചവും വരുന്ന 2026 – 27 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്.

സേവന മേഖലയ്ക്ക് 13.14 കോടി രൂപയും, പശ്ചാത്തല മേഖലക്ക് 4.67 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്ക് 4.04 കോടി രൂപയും ഭവന നിര്‍മ്മാണത്തിന് 9.26 കോടി രൂപയും പൊതു ശുചിത്വത്തിന് 50 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 81.15 ലക്ഷം രൂപയും, കുടിവെള്ളത്തിന് 1.20 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 35 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

യോഗത്തില്‍ പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷയായി.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രമേശ്‌ മാടത്തിങ്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫസ്ന റിജാസ്, എ.എ. മുസമ്മില്‍, ബിജു പോള്‍, എം.എസ്. രഘുനാഥ്‌, റിയാസ് വെളുത്തേരി, ഷാജി ആറ്റാശ്ശേരി, ഗീത സുധാകരന്‍, പ്രിയ പത്മനാഭന്‍, മിനി രാജന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ഋഷി എന്നിവര്‍ പ്രസംഗിച്ചു.