ഭാരതത്തിന്റെ സൗന്ദര്യ വൈവിധ്യം ഒരു കുടക്കീഴിലൊരുക്കി സെന്റ് ജോസഫ്സിലെ സുന്ദരികൾ
ഇരിങ്ങാലക്കുട : വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും ഭക്ഷണ രീതികളും വസ്ത്രധാരണവും സ്വായത്തമാക്കിയ ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തനിമ ഒറ്റക്കുടക്കീഴിൽ ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് സെന്റ് ജോസ്ഫ്സ് കോളേജിൽ “എത്ത്നിക് ഡേ” ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.
പ്രശസ്ത ട്രാവൽ വ്ലോഗർമാരായ ശരത് കൃഷ്ണനും ഗീതമ്മയും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓരോ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് വസ്ത്രം ധരിക്കുകയും, അവരുടെ സംസ്കാരത്തിന് ഉതകുന്ന നൃത്ത മത്സരങ്ങളും ഭക്ഷണ മേളയും രംഗോലി മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.
വിധവ പെൻഷൻ : പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം സൂക്ഷിക്കണം
ഇരിങ്ങാലക്കുട: വിധവ പെൻഷൻ ഗുണഭോക്താക്കളും, 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും പുനർ വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രം എല്ലാ വർഷവും ഡിസംബർ മാസത്തിൽ പ്രാദേശിക സർക്കാരുകളിൽ സമർപ്പിക്കണമെന്ന് ഉത്തരവായി.
2023 സെപ്റ്റംബർ 30 വരെ വിധവ/അവിവാഹിത പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളിൽ, 2024 ജനുവരി 1ന് 60 വയസ്സ് പൂർത്തിയാകാത്ത വിധവകളുടെയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെൻഷൻ ഗുണഭോക്താക്കളുടെയും പുനർ വിവാഹിത/ വിവാഹിത അല്ലെന്ന സാക്ഷ്യപത്രങ്ങൾ സേവന സോഫ്റ്റ്‌വെയറിൽ അപ്പ്-ലോഡ് ചെയ്യുന്നതിനായി 2023 ഡിസംബർ മാസത്തിൽ തന്നെ വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അറിയിച്ചു.
സാക്ഷ്യപത്രം അപ്-ലോഡ് ചെയ്യുന്നതിനായി സർക്കാരിൽനിന്നും സമയം അനുവദിക്കുന്ന മുറയ്ക്ക് അപ് ലോഡ് ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.