ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം 40-ാം വാര്‍ഷിക സെനറ്റ് സമ്മേളനം

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം.ന്റെ 40-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

രൂപത കെ.സി.വൈ.എം. ചെയര്‍മാന്‍ ആല്‍ബിന്‍ ജോയ് അധ്യക്ഷത വഹിച്ചു.

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ മുഖ്യാതിഥിയായി.

രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ഫെബിന്‍ കൊടിയന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ്, ജനറല്‍ സെക്രട്ടറി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഐറിന്‍ റിജു, ട്രഷറര്‍ സിബിന്‍ പൗലോസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ്, എമില്‍ ഡേവിസ്, മെറിന്‍ നൈജു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നിഖില്‍ ലിയോണ്‍സ്, ഹിത ജോണി, വനിത വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ്, ജോയിന്റ് സെക്രട്ടറി മരിയ വിന്‍സെന്റ് എന്നിവർ പ്രസംഗിച്ചു.

വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍.

വിശ്വാസ പരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് രൂപതാതല ഉദ്ഘാടനം കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഇടവകയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിശ്വാസത്തില്‍ ആഴപ്പെട്ട് പ്രത്യാശയുടെ പ്രവാചകരാകാനും പ്രകാശത്തിന്റെ മക്കളാകുവാനും അവധിക്കാല വിശ്വാസ പരിശീലന ക്ലാസുകള്‍ അവസരമൊരുക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.

കരാഞ്ചിറ പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ഹെഡ്മാസ്റ്റര്‍ ടി.പി. ഷാജു, പള്ളി കൈക്കാരന്‍ ജീസന്‍ വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിജു എലുവത്തിങ്കല്‍, ടീം ലീഡര്‍ ബ്രദര്‍ ഗോഡ്വിന്‍ മാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക റൂബി ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെയും, ഭക്തിയുടെയും, സാമൂഹ്യ സേവനത്തിന്റെയും 40 വര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദേവലയത്തിന്റെ റൂബി ജൂബിലി വര്‍ഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു.

റൂബി ജൂബിലി വര്‍ഷത്തിന്റെ ലോഗോയും വാര്‍ഷിക പദ്ധതിയും വികാരി ഫാ. അനൂപ് കോലങ്കണ്ണിയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷിജോ നെടുംപറമ്പിലും ചേര്‍ന്ന് വികാരി ജനറാളില്‍ നിന്ന് ഏറ്റുവാങ്ങി.

വാര്‍ഷിക പദ്ധതിയില്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും 40 വര്‍ഷത്തെ സ്മരണയ്ക്കായി 40 പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയില്‍ ആത്മീയ ഒത്തുചേരലുകള്‍, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രത്യേക നന്ദി ശുശ്രൂഷകള്‍ എന്നിവ ഉള്‍പ്പെടും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിലൂടെ, വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക, നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.

ഫാ. അനൂപ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ ഷിജു നെടുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം 4ന്

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം ഏപ്രിൽ 4ന് ആഘോഷിക്കും.

ഏപ്രിൽ 3ന് രാവിലെ 9 മണിക്ക് സംഗീതാർച്ചന, വൈകീട്ട് 5.30ന് പുല്ലാങ്കുഴൽ ക്ലാസിക്കൽ ഫ്യൂഷൻ ‘കൃഷ്ണനാദം’, 7.30ന് തിരുവാതിരക്കളി എന്നിവ അരങ്ങേറും.

ഏപ്രിൽ 4ന് വെളുപ്പിന് 5 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, ചതു:ശുദ്ധി, 25 കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, 11 മണിക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് 5 മണിക്ക് നന്ദകുമാർ മൂലയിൽ നയിക്കുന്ന ശാസ്താം പാട്ടിനൊപ്പം വാദ്യഘോഷങ്ങളോടെ രഥം പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് മൂർക്കനാട് ദിനേശൻ വാര്യർ നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.

വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല എന്നിവയെ തുടർന്ന് വർണ്ണമഴ, ദുർഗ്ഗാ ദേവിക്ക് പൂമൂടൽ എന്നിവ നടക്കും.

സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് 6ന്

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി ഏപ്രിൽ 6ന് രാവിലെ 9 മണി മുതൽ 12.30 വരെ ചാമക്കുന്ന് സെന്റ് ആൻ്റണീസ് പള്ളി ഹാളിൽ സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും.

ഫാ. നൗജിൻ വിതയത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി അധ്യക്ഷത വഹിക്കും.

നിര്യാതയായി

കൊച്ചുത്രേസ്യ

ഇരിങ്ങാലക്കുട : വാട്ടർടാങ്കിനു സമീപം പരേതനായ ചേറ്റുങ്ങ ആലുക്കൽ ഔസേപ്പ് ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (മാർച്ച് 31) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : ഡെയ്സി, ഡാലി

മരുമക്കൾ : ഡേവിസ്, വിൽ‌സൺ

ഇരിങ്ങാലക്കുട നഗരസഭ മാലിന്യമുക്തം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയെ അന്താരാഷ്ട്ര മാലിന്യമുക്ത നഗരസഭ (ശുചിത്വ നഗരസഭ)യായി ചെയർ പേഴ്‌സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അൽഫോൺസ തോമസ്, സന്തോഷ് ബോബൻ, പി.ടി. ജോർജ്ജ്, ടി.വി. ചാർലി, ബിജു പോൾ അക്കരക്കാരൻ, സതി സുബ്രഹ്മണ്യൻ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഹെൽത്ത് ഇൻസ്പെക്‌ടർ എം.പി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭയിലെ 41 വാർഡുകളിലും ഏറ്റവും മികച്ച രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുകയും ഹരിതകർമ്മസേനയ്ക്ക് കൃത്യമായി യൂസർഫീ നൽകി അജൈവമാലിന്യങ്ങൾ കൈമാറുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്ത വീട്ടുടമകളെ സർട്ടിഫിക്കറ്റ് നൽകി പൊന്നാടയണിച്ച് ആദരിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.

ഊരകം ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഊരകം ഈസ്റ്റ് സ്റ്റാർ നഗർ ഹോളി ഫാമിലി ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമർപ്പിച്ചു.

ചടങ്ങിൽ മണിലാൽ കരി പറമ്പിൽ, തുളസി വേലായുധൻ, സുവി രാജേഷ്, കാർത്ത്യായനി ചന്ദ്രൻ, വിൽസൻ കോലങ്കണി, ടോജോ തൊമ്മാന, പോൾ ടി. ചിറ്റിലപ്പിള്ളി, ജോയ് പൊഴലിപറമ്പിൽ, ജിജോ തുടങ്ങിയവർ പങ്കെടുത്തു.

തരിശു രഹിതമാകാൻ മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : കൃഷിയുടെ കേദാരമായ മുരിയാട് ഇനി ഒരു ഇഞ്ച് പോലും തരിശായി കിടക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.

തരിശുരഹിത പഞ്ചായത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘാടകസമിതി രൂപീകരിച്ചു.

കൃഷിവകുപ്പ്, ക്ഷീരസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയ സംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ച് നെല്ല്, പച്ചക്കറി, ഫലവൃക്ഷങ്ങൾ മത്സ്യകൃഷി, ഔഷധസസ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തരിശ് കിടക്കുന്ന സ്ഥലങ്ങൾക്ക് പുതുജീവൻ നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ.വി. സജു വിഷയാവതരണം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, ടി.ജി. ശങ്കരനാരായണൻ, ജസ്റ്റിൻ ജോർജ്, എ.ഡി.എ. മിനി, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ, എ.എസ്. സുനിൽകുമാർ, മണി സജയൻ, ഷീന രാജൻ, നിഖിത അനൂപ്, കെ.എം. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയർമാനും അഡ്വ. മനോഹരൻ കൺവീനറും റിട്ട. കൃഷി ഓഫീസർ പി.ആർ. ബാലൻ കോർഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ എല്ലാ ക്ലാസിലും ഇൻ്റർനെറ്റ് കണക്ഷൻ

ഇരിങ്ങാലക്കുട : ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി.
 
ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐഡിബിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ഫിലോമിൻ അനുരാഗ് വിശിഷ്ടാതിഥിയായി.

വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ കെ.ആർ. ഹേന, ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം.കെ. അജിത സ്വാഗതവും, കംപ്യൂട്ടർ സയൻസ് അധ്യാപിക ഇന്ദുകല രാമനാഥ് നന്ദിയും പറഞ്ഞു.