തെക്കേ കാവപ്പുര കൂട്ടായ്മ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : തെക്കേ കാവപ്പുര കൂട്ടായ്മ 5-ാം വാർഷിക പൊതുയോഗം ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസിഡൻ്റ് ടി.ജി. മധു അധ്യക്ഷത വഹിച്ചു.

എം.പി. വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ ടി.വി. ചാർളി, കാറളം പഞ്ചായത്ത് മെമ്പർ രജനി നന്ദകുമാർ എന്നിവർ ആശംസകൾ നേർന്നു.

ബിജോയ് നെല്ലിപ്പറമ്പിൽ സ്വാഗതവും, സെക്രട്ടറി കെ.പി. തോമസ് നന്ദിയും പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി. രാജൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ബീന ജയൻ, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ രേഷ്മ ശ്യാംസുന്ദർ എന്നിവർ ശിശുദിനസന്ദേശം നൽകി.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ചാച്ചാജിയോടുള്ള ആദരസൂചകമായി കുട്ടികൾ അദ്ദേഹത്തിന്റെ വേഷം ധരിച്ച് ഘോഷയാത്രയും നടത്തി.

പ്രൈമറി വിഭാഗം മേധാവികളായ ലക്ഷ്മി ഗിരീഷ്, ശാലി ഗിരീഷ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗാന്ധിദർശൻ വേദി വാർഷികവുംനെഹ്റു അനുസ്മരണവും

ഇരിങ്ങാലക്കുട : കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നിയോജകമണ്ഡലം വാർഷിക സമ്മേളനവും നെഹ്റു അനുസ്മരണവും കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

ഗാന്ധിയൻ ദർശനത്തിലൂന്നിയ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും അടിത്തറ പാകിയതെന്നും ഇന്ത്യൻ ജനാധിപത്യത്തിന് നെഹ്‌റു നൽകിയ സംഭാവന ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്നും സോണിയ ഗിരി പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി അഖിൽ എസ്. നായർ, ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, സെക്രട്ടറി എസ്. സനൽകുമാർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, സെക്രട്ടറി എ.സി. സുരേഷ്, ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ ടി.എസ്. പവിത്രൻ, വൈസ് പ്രസിഡൻ്റ് ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സോണിയ ഗിരി, ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

വർഗ്ഗീയതയ്ക്ക് രാഷ്ട്രീയ മാന്യത വന്നതാണ് സമൂഹത്തിൻ്റെ ഇന്നത്തെ അപചയമെന്ന് ഗാന്ധി ദർശൻ വേദി അഭിപ്രായപ്പെട്ടു. പരസ്പരസ്നേഹവും സാഹോദര്യവും രാജ്യത്ത് തിരികെ കൊണ്ടുവരാനുള്ള ഗാന്ധിയൻ സമര മാർഗ്ഗങ്ങൾക്ക് വീണ്ടും സമയമായെന്നും യോഗം വിലയിരുത്തി.

യു. ചന്ദ്രശേഖരൻ (പ്രസിഡൻ്റ്), എ.സി. സുരേഷ് (സെക്രട്ടറി), ടി.എസ്. പവിത്രൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ : സംസ്കാരസാഹിതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻ്റ് ജോസഫ്സ് കോളെജ് അധ്യാപിക ശ്രുതി ദീപക്, ഐ.ടി. ജീവനക്കാരനായ മടത്തിക്കര സ്വദേശി സിജു ബേബി എന്നിവർ അർഹരായി.

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ.ജി. ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് കാങ്കപ്പാടൻ എന്നിവർ അർഹരായി.

വിജയികൾക്കുള്ള പുരസ്കാര വിതരണം ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ നിർവഹിക്കും.

കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, സംസ്കാരസാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഋത്വിക റൂബിൻ, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി. ഫോറൻസിക് സയൻസിൽ രണ്ടാം റാങ്ക് നേടിയ വിസ്മയ സുനിൽ, ചെണ്ട മേളത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീപാർവതി, തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കലാതിലകമായ വൈഗ സജീവ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് നൃത്തഗാനസന്ധ്യ അരങ്ങേറും.

കാട്ടൂരിൽ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ബീഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎ യുടെ മിന്നും ജയം ആഘോഷിച്ച് കാട്ടൂരിൽ ബിജെപി ആഹ്ലാദ പ്രകടനം നടത്തി.

കാട്ടൂർ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കാട്ടൂർ ബസാറിൽ സമാപിച്ചു.

ബിജെപി പ്രസിഡന്റ്‌ കെ.കെ. ഷെറിൻ നേതൃത്വം നൽകി.

ജനൽ സെക്രട്ടറി ജയൻ പണിക്കശ്ശേരി, അഭിലാഷ് കണ്ടാരംതറ, സുരേഷ് കുഞ്ഞൻ, വിൻസെന്റ് ചിറ്റിലപ്പിള്ളി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ആശിഷ ടി. രാജ്, മണ്ഡലം ജനറൽ സെക്രട്ടറി രശ്മി ഷെറിൻ, യുവമോർച്ച പ്രസിഡന്റ്‌ ഉണ്ണിമായ, സെക്രട്ടറി ടി.എസ്. ആദിത്യ, വൈസ് പ്രസിഡന്റുമാരായ ദിനേശ് വാരിയാട്ടിൽ, ഗീത കിഷോർ എന്നിവർ പ്രസംഗിച്ചു.

സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സെന്റ് വിന്‍സെന്റ് ഡി.ആര്‍.സി. ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് നടത്തി.

ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. പ്രൊഫ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, സിസ്റ്റര്‍ അനിറ്റ് മേരി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി എബിന്‍ വെള്ളാനിക്കാരന്‍, സിസ്റ്റര്‍ മരിയ ജോസ്, സിസ്റ്റര്‍ സുമ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ. ഡെയിന്‍ ആന്റണി, ജോം ജേക്കബ്, നദീറ ഭാനു സലിം, ജീസ് ജോഷി മഞ്ഞളി, കെ. ജയകുമാര്‍, സോണിയ സൈമണ്‍, സിസ്റ്റര്‍. ജിക്‌സി ജോസ്, വിഷ്ണുപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരതീയ വിദ്യാഭവനിൽ ശിശുദിനാഘോഷം

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ കെ ജി വിഭാഗത്തിൽ ശിശുദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

കേന്ദ്രീയ കമ്മിറ്റി വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ ശിശുദിന സന്ദേശം നൽകി.

കേന്ദ്രീയ കമ്മിറ്റി മെമ്പർമാരായ അഡ്വ. ജോർഫിൻ പേട്ട, അഡ്വ. ആനന്ദവല്ലി, പി.ടി.എ. മെമ്പർമാരായ എച്ച്. ജനനി, സുസ്മിത രാകേഷ് എന്നിവർ ആശംസകൾ നേർന്നു.

കുട്ടികളുടെ ചാച്ചാജിയായി എത്തിയ റിഥ്വിക് രാഗേഷ് ശിശുദിന ആഘോഷത്തിന് മോടി കൂട്ടി.

അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ ശിശുദിന പ്രതിജ്ഞ എടുത്തു.

കുട്ടികൾക്ക് ശിശുദിന ആശംസാ കാർഡുകളും മധുരവും നൽകി.

കെജി ഇൻ ചാർജ്ജ് മാർഗരെറ്റ് വർഗ്ഗീസ് സ്വാഗതവും, സംഗീത പ്രവീൺ നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളെജും കഥകളി ക്ലബ്ബും കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജും ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി വിദ്യാർഥികളിലും യുവാക്കളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി
ക്രൈസ്റ്റ് കോളെജ് ഐ.കെ.എസ്. സെല്ലായ ‘നാട്യപാഠശാല’യുടെ കീഴിൽ വൈവിധ്യമാർന്ന കലാബോധന ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വെച്ചു.

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസും ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശനുമാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.

കഥകളി, കൂടിയാട്ടം, നൃത്തങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് ഈ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ലഭിക്കുക. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 26 ക്ലാസുകളാണ് ഒരു അധ്യയന വർഷത്തിൽ ഈ പദ്ധതി പ്രകാരം ഉണ്ടായിരിക്കുക.

ആട്ടക്കഥ പരിചയം, സംഗീത – വാദ്യ – നാട്യപ്രകരണ പരിചയം, മുദ്രാവബോധനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് കളരിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.

വരും മാസങ്ങളിൽ ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങുകളിലെ ആട്ടക്കഥകളെ അവലംബിച്ചാണ് ഈ ക്ലാസുകൾക്ക് രൂപം നൽകുക.

കളരി പഠനപരമ്പരയിലും ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങിലും മുഴുവനായും പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് ക്ലബ്ബിൻ്റെ വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.

പ്രസ്തുത പദ്ധതിയിൽ മറ്റ് ഹൈസ്കൂൾ, കോളെജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർഥികളെയും ഉൾപ്പെടുത്തും.

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് : സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : 2026 ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

ടൗൺ അമ്പ് കമ്മറ്റി പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസെൻ്റ് കോമ്പാറക്കാരൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, മാർക്കറ്റിലെ സീനിയർ അംഗം ഔസേപ്പുണ്ണി ആലുക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ബാബു കാച്ചപ്പിള്ളി ആദ്യ സംഭാവന നൽകി.

ജോജു പള്ളൻ, പോളി കോട്ടോളി, ഡയസ് ജോസഫ്, ജോബി അക്കരക്കാരൻ, ജോയ് ചെറയാലത്ത്, സേവ്യർ കോട്ടോളി, ലാൽ കിഴക്കേപീടിക, ഷാജു പന്തലിപ്പാടൻ എന്നിവർ നേതൃത്വം നൽകി.

ടൗൺ അമ്പ് ഫെസ്റ്റിവലിൻ്റെ ഭാഗമായി പതിനായിരം ദീപങ്ങൾ തെളിയിച്ച് കൊണ്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നിസാർ അഷ്റഫിന്റെ നേതൃത്വത്തിൽ വിശ്വസാഹോദര്യ ദീപപ്രോജ്വലനവും ഉണ്ടായിരിക്കും.

ടൗൺ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിഷപ്പ്‌ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.

സഹകരണ വാരാഘോഷം

ഇരിങ്ങാലക്കുട : സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡൻ്റ് തിലകൻ പൊയ്യാറ പതാക ഉയർത്തി.

ഡയറക്ടർ എ.സി. സുരേഷ്, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, ബ്രാഞ്ച് മാനേജർ വി.ഡി. രേഷ്മ എന്നിവർ പ്രസംഗിച്ചു.