ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടൊവിനോ തോമസിന് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിച്ചു.
50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരമാണ് സമ്മാനിച്ചത്.
ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
മുൻ എംപി സാവിത്രി ലക്ഷ്മണൻ അനുമോദന പത്രം വായിച്ചു.
ജൂനിയർ ഇന്നസെന്റ് ആശംസകൾ അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. പി. മണികണ്ഠൻ നന്ദിയും പറഞ്ഞു.
അശോകൻ ചെരുവിൽ, പി.കെ. ഭരതൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.














