അരവിന്ദാക്ഷൻ
ഇരിങ്ങാലക്കുട : ഊരകം പടിഞ്ഞാറുവീട്ടിൽ അരവിന്ദാക്ഷൻ (76) അന്തരിച്ചു.
സംസ്കാരം നടത്തി.
ഭാര്യ : പരേതയായ സുധ അരവിന്ദ്
മക്കൾ : അരുൺ, അനീഷ്
മരുമകൾ : ശ്രുതി അരുൺ

അരവിന്ദാക്ഷൻ
ഇരിങ്ങാലക്കുട : ഊരകം പടിഞ്ഞാറുവീട്ടിൽ അരവിന്ദാക്ഷൻ (76) അന്തരിച്ചു.
സംസ്കാരം നടത്തി.
ഭാര്യ : പരേതയായ സുധ അരവിന്ദ്
മക്കൾ : അരുൺ, അനീഷ്
മരുമകൾ : ശ്രുതി അരുൺ

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക്
സ്കൂളിൽ സംഘടിപ്പിച്ച തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോത്സവം
പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ഉദ്ഘാടനം ചെയ്തു.
തൃശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് ബിനു കെ. രാജ് ആമുഖപ്രഭാഷണം നടത്തി.
എസ്.എൻ.ഇ.എസ്. ചെയർമാൻ പി.കെ. പ്രസന്നൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന എന്നിവർ ആശംസകൾ അർപ്പിച്ചു.
തൃശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറിയും സ്കൂൾ പ്രിൻസിപ്പലുമായ പി.എൻ. ഗോപകുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ.എം. ജോർജ്ജ് നന്ദിയും പറഞ്ഞു.
നാല്പതോളം വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരാണ് നാല് സ്റ്റേജുകളിലായി ഒരുക്കിയ മത്സരങ്ങളിൽ പങ്കെടുത്തത്.

ഇരിങ്ങാലക്കുട : കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന അനധികൃത വൻ സ്പിരിറ്റ് ശേഖരവുമായി യുവാവ് പിടിയിൽ.
ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജി(33)നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 2765 ലിറ്റർ സ്പിരിറ്റുമായി ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാറും സംഘവും ചേർന്ന് പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്.
അതിവേഗതയിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് മിനി ലോറിയിൽ കൊച്ചിയിലേക്ക് പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്.
സ്പിരിറ്റിൻ്റെ ഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട : ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 65-ാം സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ പതാക ഉയർത്തി.
കെഎസ്‌യു ബ്ലോക്ക് പ്രസിഡൻ്റ് ഫെസ്റ്റിൻ ഔസേപ്പ്, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി എന്നിവർ പ്രസംഗിച്ചു.
കെഎസ്‌യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ ബിജു, മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ഡിയോൺ സ്റ്റാജിൽ, നിയോജകമണ്ഡലം ഭാരവാഹികളായ അജയ് യു. മേനോൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, എൻ.ഒ. ഷാർവി തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് :
9496288495 (പ്രിൻസിപ്പൽ എം.കെ. പ്രീതി)

ഇരിങ്ങാലക്കുട : സംസ്ഥാന വിദ്യാഭ്യാസ വകുപ്പും
മൃഗസംരക്ഷണ വകുപ്പും ചേർന്ന് കാവ എന്ന ഓർഗനൈസേഷൻ്റെ സഹകരണത്തോടെ നടത്തുന്ന “പേവിഷമുക്ത കേരളം” എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
റാബിസ് ഫ്രീ കേരള ക്യാമ്പയിന്റെ തൃശൂർ ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ സി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുട : ജനമൈത്രി പൊലീസും ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട പൊലീസ് എസ്.എച്ച്.ഒ. എം.എസ്. ഷാജൻ ഉദ്ഘാടനം നിർവഹിച്ചു.
പഠനവും കായിക വിനോദങ്ങളും ജീവിതവുമാകട്ടെ ലഹരിയെന്നും വിദ്യാർഥികൾ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ വി.പി.ആർ. മേനോൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് ഉദ്യോഗസ്ഥൻ രാജേന്ദ്രൻ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഹെഡ്മിസ്ട്രസ് സീന സ്വാഗതവും അധ്യാപിക ഷിജി നന്ദിയും പറഞ്ഞു.
പോലീസ് എസ് .ഐ. കെ.എം. നാസർ, സമിതി അംഗങ്ങളായ കെ.എൻ. സുഭാഷ്, രമേഷ് വാര്യർ, പി.ആർ. സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : ചാത്തൻ മാസ്റ്റർ ഹാളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടികജാതി വിഭാഗങ്ങളോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, പട്ടികജാതി ക്ഷേമ പദ്ധതികൾ തകർക്കുന്ന നഗരസഭയുടെ ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി
വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് എ.വി. ഷൈൻ അധ്യക്ഷത വഹിച്ചു.
കെ.വി. മദനൻ, വത്സല ബാബു, അഖിൽ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് സ്വാഗതവും ഏരിയ ട്രഷറർ എ.വി. സുരേഷ് നന്ദിയും പറഞ്ഞു.

തൃശൂർ : തടവുകാരുടെ പഠനത്തിൽ ഉജ്ജ്വലമായ മുന്നേറ്റം നടത്തുകയാണ് വിയ്യൂർ സെൻട്രൽ ജയിൽ.
785 തടവുകാരുള്ള വിയ്യൂർ ജയിലിലെ 10% പേർ വിവിധ പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണ്.
ഉന്നത പഠനത്തിൻ്റെ ഭാഗമായി ജയിലിൽ സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി കൊച്ചി റീജിയൻ ഡെപ്യൂട്ടി ഡയക്ടർ ഡോ. പ്രസീദ ഉണ്ണികൃഷ്ണൻ
വിവിധ കോഴ്സുകളുടെ വിവരങ്ങളും സാധ്യതകളും വിവരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തടവുകാർക്ക് പുറമേ വിദേശികളായവരും (65 പേർ) ഓറിയൻ്റേഷൻ ക്ലാസ്സിൽ പങ്കെടുത്ത് സംശയങ്ങൾ തീർത്തു.
യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തടവുകാർക്ക് പാഠ്യപുസ്തകങ്ങളും പരീക്ഷ ഫീസും പൂർണ്ണമായും സൗജന്യമാണ്.
വിയ്യൂർ ജയിലിൽ തന്നെ പരീക്ഷാ സെൻ്ററും ഉണ്ട്.
നിലവിൽ ചുരുക്കം ചിലർ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുന്നുള്ളൂ.
തടവുകാലത്തിനു ശേഷം ഒരു കോഴ്സ് പാസ്സായി യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായി പുറത്തുവരുന്നത് ചെറിയ കാര്യമല്ല എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂപ്രണ്ട് അനിൽ കുമാർ ഓർമ്മിപ്പിച്ചു.
ഗൗരവമായി പഠനത്തെ കണ്ട് കോഴ്സ് പൂർത്തികരിക്കുന്നവർക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന കാര്യം വകുപ്പ് അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്താമെന്നും സുപ്രണ്ട് കൂട്ടിച്ചേർത്തു.
ശിക്ഷാ കാലയളവിൽ തന്നെ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നും പഠിക്കാനും പരീക്ഷയെഴുതാനും സർട്ടിഫിക്കറ്റ് നേടാനും സാധിക്കുമെന്നും ഡെപ്യൂട്ടി ഡയക്ടർ അറിയിച്ചു.
വെൽഫയർ ഓഫീസർ സാജി സൈമൻ, ജയിൽ ടീച്ചർ സനൂപ്, ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി പ്രതിനിധികളായ മുഹമ്മദ് അൻസാർ, സുജിനി ബാബു, രേഷ്മ സുരേഷ്
എന്നിവർ പ്രസംഗിച്ചു.
36 പേർ വിവിധ കോഴ്സുകൾക്കായി രജിസ്ട്രേഷൻ നടത്തി.
ആധാർ വിവരങ്ങൾ നിർബന്ധമാണെന്നത് വിദേശികളടക്കമുള്ള തൽപരരായ തടവുകാരെ നിരാശപ്പെടുത്തി. ഇതിന് പരിഹാരം കാണാൻ ശ്രമിക്കാമെന്ന് യൂണിവേഴ്സിറ്റി പ്രതിനിധികൾ അറിയിച്ചു.

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ “തകജം” പ്രശസ്ത കലാകാരൻ രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിൻസൺ ജോർജ്, ഫൈൻ ആർട്സ് സെക്രട്ടറി ആദിഷ് രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷോബി വർഗീസ് നന്ദിയും പറഞ്ഞു.