രാധ
ഇരിങ്ങാലക്കുട : മൂർക്കനാട് പരേതനായ പോട്ടയിൽ ശങ്കരൻകുട്ടി പണിക്കർ ഭാര്യ രാധ (78) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച (ആഗസ്റ്റ് 19) ഉച്ചതിരിഞ്ഞ് 3.15ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മക്കൾ : സുരേഷ് കുമാർ, സുനിത ജയൻ, ജയ, സുഭാഷ് കുമാർ
മരുമക്കൾ : ജയൻ, സരിത

രാധ
ഇരിങ്ങാലക്കുട : മൂർക്കനാട് പരേതനായ പോട്ടയിൽ ശങ്കരൻകുട്ടി പണിക്കർ ഭാര്യ രാധ (78) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച (ആഗസ്റ്റ് 19) ഉച്ചതിരിഞ്ഞ് 3.15ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മക്കൾ : സുരേഷ് കുമാർ, സുനിത ജയൻ, ജയ, സുഭാഷ് കുമാർ
മരുമക്കൾ : ജയൻ, സരിത

ഇരിങ്ങാലക്കുട : ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടകര സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ ക്രിസ്റ്റി (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര വല്ലാടിപ്പാടം ചെങ്ങിനിയാടൻ വീട്ടിൽ ബിജു ദേവസ്സിയും അനുജൻ ബിന്റോ ദേവസ്സിയും ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് ക്രിസ്റ്റിയെ പിരിച്ച് വിട്ടതിലുള്ള വിരോധത്തിലാണ് ക്രിസ്റ്റി ബിന്റോ ദേവസ്സിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ വല്ലപ്പാടിയിലുള്ള ഇവരുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബിന്റോ ദേവസ്സിയെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്രിസ്റ്റിക്കെതിരെ കൊടകര സ്റ്റേഷനിൽ നിലവിൽ 2 കേസുകൾ കൂടിയുണ്ട്.
സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ സുരേഷ്, എ.എസ്.ഐ.മാരായ ബിനു പൗലോസ്, ഷീബ, എസ്.സി.പി.ഒ.മാരായ ദിലീപ് കുമാർ, പ്രതീഷ്, അജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഇരിങ്ങാലക്കുട : നിരത്തുകളിലെ ഓട്ടോറിക്ഷയുടെ നിയമ ലംഘനങ്ങൾക്കെതിരെ റൂറൽ ജില്ലാ പൊലീസ് നടത്തിയ ഒന്നര മണിക്കൂർ സ്പെഷ്യൽ ഡ്രൈവിൽ 79 സ്റ്റാന്റുകളിലെ 364 ഓട്ടോറിക്ഷകൾ പരിശോധിച്ചു.
ഈ പരിശോധനയിൽ 14 നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു. മദ്യലഹരിയിലായിരുന്ന 5 ഓട്ടോഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും, ഓട്ടോറിക്ഷകൾ പിടിച്ചെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മറ്റ് നിയമലംഘനങ്ങൾക്ക് 9 ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പിഴയും ഈടാക്കി.

മേരി
ഇരിങ്ങാലക്കുട : മുൻ പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരേതനായ കെടങ്ങത്ത് ചക്കാലക്കൽ മാത്യുവിൻ്റെ ഭാര്യ മേരി (79) നിര്യാതയായി.
ചിയ്യാരം പുലിക്കോട്ടിൽ കുടുംബാംഗമാണ് മേരി.
സംസ്കാരം വ്യാഴാഴ്ച്ച (ആഗസ്റ്റ് 21) ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ) ദേവാലയ സെമിത്തേരിയിൽ.
മക്കൾ : പ്രിൻസി, പോൾ, പ്രിൻസ്, സജി, വിജി
മരുമക്കൾ : പരേതനായ സാജു മേനാച്ചേരി, സോഫി പെരേപ്പാടൻ, ഹണി പാറേക്കാടൻ, സോണി എലുവത്തിങ്കൽ, ബാബു വാഴപ്പിള്ളി

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പൊന്മിനിശ്ശേരി വീട്ടില്‍ ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി (40) പിടിയിൽ.
ആറു മാസക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇരിങ്ങാലക്കുട സബ്ബ് കോടതിയിൽ കേസ്സിന്റെ വിചാരണക്കായി ഹാജരായി തിരികെ പോകുന്നതിന് മാത്രമായി തിങ്കളാഴ്ച്ച ജില്ലയിൽ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിച്ച ജിൻ്റോ കോടതിയിൽ ഹാജരാകാതെ ആളൂരുള്ള സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് കവർച്ചാ കേസിലും, നാല് വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ കേസിലും ഉൾപ്പെടെ ഏഴ് ക്രമിനൽ കേസുകളിലെ പ്രതിയാണ് ജിന്റോ ജോണി.

ഇരിങ്ങാലക്കുട : ലോകം മുഴുവനുമുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ “സിലക്ടി”ൻ്റെ ഇൻ്റർനാഷണൽ ഫിലിം അവാർഡ് “സിലക്ട് പ്രൈസ് 2025” ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെൻ്ററിയായി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ തിരഞ്ഞെടുക്കപ്പെട്ടു.
സിലക്ട് എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾസ് എന്നർത്ഥമുള്ള ഫ്രഞ്ച് സംഘടനയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ ടെലിവിഷൻ‑ ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനും സഹകരിക്കുന്ന വേദിയാണ്.
ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് ‘ദിനോസറിന്റെ മുട്ട’ മികച്ച ഡോക്യുമെൻ്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകപ്രസിദ്ധമായതും 1954ൽ തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതുമായ ഇന്റർനാഷണൽ ഹ്രസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ വെച്ച് നടന്ന 71-ാമത് ഓബർഹൗസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർ ശ്രുതിൽ മാത്യു, സൗണ്ട് ഡിസൈനർ എം.കെ. മുഹമ്മദ് താമിർ എന്നിവരും, ജി.ഹാവാ ഐ.ഡി.എഫ്.എഫ്. 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേൾഡ് പ്രീമിയറിൽ സ്പെഷ്യൽ മെൻഷൻ ലഭിച്ച സിനിമാട്ടോഗ്രാഫർ ഭവ്യ ബാബുരാജും പങ്കെടുത്തു.
ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെന്ററി മുൻപ് പല ദേശീയ – അന്തർദേശീയ വേദികളിലും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ദിവാകരൻ
ഇരിങ്ങാലക്കുട : കോണത്തുകുന്ന് കാരുമാത്ര നെടുങ്ങാണം തൈനക്കത്ത് അയ്യപ്പൻ മകൻ ദിവാകരൻ (106) നിര്യാതനായി.
സംസ്കാരം നടത്തി.
മക്കൾ : തിലകൻ, രക്ന, ഷീല, അജിത, മണി
മരുമക്കൾ : അരുൺ സിംഗ്, മിധുലിൽ, കൃഷ്ണ, ആതിര

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് ഉത്തരവിട്ട് തൃശൂർ ജില്ലാ കളക്ടർ.
പുനർനിർണയത്തിൻ്റെ ഔദ്യോഗിക ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഫീൽഡ് പരിശോധനാ നടപടികളും നടന്നുവരുന്നുണ്ട്.
ഇതിൻ്റെ നടപടികൾ വിലയിരുത്തുന്നതിനായി ഇരിങ്ങാലക്കുട ആർ.ഡി.ഒ. പി. ഷിബു എടതിരിഞ്ഞി വില്ലേജിൽ തിങ്കളാഴ്ച സ്ഥലപരിശോധന നടത്തി.
മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.വി. സജിത, എടതിരിഞ്ഞി വില്ലേജ് ഓഫീസർ പി.എസ്. സുജിത്ത്, വില്ലേജ് അസിസ്റ്റൻ്റ് കെ.ജെ. വിൻസൺ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട : വൻ പൊലീസ് സന്നാഹത്തോടെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം.
യോഗത്തെ തുടർന്ന് നടത്തുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം നിലനിന്നിരുന്നതിനാലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത്.
പ്രസിഡൻ്റ് ഡോ. മുരളി ഹരിതത്തിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചില പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് അജണ്ടയിൽ ഒരു പാനൽ അവതരിപ്പിച്ചപ്പോൾ കുറച്ച് പേർ എതിർക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
എന്നാൽ പ്രസ്തുത പാനൽ വൻ ഭൂരിപക്ഷത്തോടെയാണ് പൊതുയോഗം അംഗീകരിച്ചത്. 48 അംഗ ജനറൽ കൗൺസിൽ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.
2 പേർ ഊരായ്മ പ്രതിനിധികളും ഒരാൾ ജീവനക്കാരുടെ പ്രതിനിധിയുമായിരിക്കും. മൊത്തം 50 പേരാണ് കമ്മിറ്റി അംഗങ്ങൾ.
പൊതുയോഗം നടന്ന ദിവസം രാത്രിയിൽ ക്ഷേത്രനടയിൽ പ്രവർത്തിക്കുന്ന ചോലിപ്പറമ്പിൽ സന്തോഷിൻ്റെ ചായക്കട സാമൂഹ്യ വിരുദ്ധർ ആക്രമിച്ചിരുന്നു.
എ.സി. ദിനേഷ് വാര്യർ (പ്രസിഡൻ്റ്), കെ. വിഷ്ണു നമ്പൂതിരി (വൈസ് പ്രസിഡൻ്റ്), കെ.കെ. കൃഷ്ണൻ നമ്പൂതിരി (സെക്രട്ടറി), പി.കെ. ഉണ്ണികൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), വി.പി. ഗോവിന്ദൻകുട്ടി (ട്രഷറർ), എം.എസ്. മനോജ്, സി.എസ്. സന്തോഷ്, കെ.പി. മനോജ്, എം.സി. ഋഷിൽ , കെ. രാജുവർമ്മ, സുരേഷ് മഞ്ഞനത്ത് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ.

ഇരിങ്ങാലക്കുട : ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത ആർജ്ജിക്കുക എന്നത് ഒരു ജനതയുടെ നിലനിൽപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആവശ്യകതയാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു.
ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ചു കൊണ്ട് മികവാർന്ന പദ്ധതികളും പരിപാടികളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉത്പാദനം, വിപണനം, സംവരണം എന്നിവയുടെ കാര്യത്തിൽ കർഷക സുഹൃത്തുക്കളോടൊപ്പം നിൽക്കാൻ ശ്രമിക്കുന്ന സർക്കാരാണ് ഇന്നുള്ളതെന്നും മന്ത്രി ഡോ ആർ ബിന്ദു കൂട്ടിച്ചേർത്തു.
യോഗത്തിൽ മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളെജിനെയും, നഗരസഭ പരിധിയിലെ മറ്റു കർഷകരെയും ആദരിച്ചു.
മാപ്രാണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സി എം സാനി, കെ ആർ വിജയ, അൽഫോൻസാ തോമസ്, പി.ടി ജോർജ്ജ്, നഗരസഭാ സെക്രട്ടറി എം എച്ച് ഷാജിക്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഹാജിദ റഹ്മാൻ, കാർഷിക വികസന സമിതി പ്രതിനിധി കെ.സി മോഹൻലാൽ, പാടശേഖരസമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ, പ്രാദേശിക തല നിരീക്ഷണ സമിതി അംഗം ടി.വി രാമകൃഷ്ണൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, ഇരിങ്ങാലക്കുട കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എം ആർ അജിത്കുമാർ, പൊറത്തിശ്ശേരി കൃഷിഭവൻ കൃഷി ഓഫീസർ കെ.പി അഖിൽ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി.