സദാനന്ദൻ
ഇരിങ്ങാലക്കുട : കോണത്തുകുന്ന് ആലുക്കത്തറ ശങ്കരൻകുട്ടി മകൻ സദാനന്ദൻ (64) നിര്യാതനായി.
സംസ്കാരം നടത്തി.

സദാനന്ദൻ
ഇരിങ്ങാലക്കുട : കോണത്തുകുന്ന് ആലുക്കത്തറ ശങ്കരൻകുട്ടി മകൻ സദാനന്ദൻ (64) നിര്യാതനായി.
സംസ്കാരം നടത്തി.

മേരി
ഇരിങ്ങാലക്കുട : മാർക്കറ്റ് ലിങ്ക് റോഡിൽ പ്ലാശ്ശേരി ചുക്കിരിയാൻ പോൾ ഭാര്യ മേരി (മറിയംകുട്ടി- 91) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച (ആഗസ്റ്റ് 27) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
മക്കൾ : ഷീബ, ആന്റോ, വർഗ്ഗീസ് കുട്ടി
മരുമക്കൾ : ജോർജ്ജ്, ലീമ, ലാന്റി

ഇരിങ്ങാലക്കുട : സേവാഭാരതി, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബിൻ്റെയും കൊച്ചിൻ ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ എല്ലാമാസവും നടത്തിവരാറുള്ള നേത്ര തിമിര പരിശോധന ക്യാമ്പ് ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.
കൗൺസിലർ മായ അജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.
സാമൂഹ്യപ്രവർത്തകനായ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9496649657

ഇരിങ്ങാലക്കുട : നെതർലാൻഡ് ഔട്രെക്ട് യൂണിവേഴ്സിറ്റിയിൽ പ്രൊഫ. അന്ന അഖ് മനോവയുടെ കീഴിൽ ഇൻവെസ്റ്റിഗേഷൻ ഓഫ് വെഹിക്കിൾ ട്രാഫിക്കിങ് ടു പ്രൈമറി സിലിയ എന്ന വിഷയത്തിൽ പി.എച്ച്.ഡി. ചെയ്യുന്നതിനായി മേരി ക്യുറി ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ച ശ്രീലക്ഷ്മി ടി. രഞ്ജിത്തിനെ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തളിക്കൽ കുടുംബക്ഷേമ ട്രസ്റ്റ് ആദരിച്ചു.

ഇരിങ്ങാലക്കുട : കൽപ്പറമ്പ് സ്കൂളിൽ വെച്ച് ചേർന്ന് ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസ്മാ ബീവി ലത്തീഫ് മുഖ്യാതിഥിയായി.
സ്കൂൾ മാനേജർ ഫാ. പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് നടപടിക്രമങ്ങൾ വിശദീകരിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ കത്രീന ജോർജ്ജ്, വാർഡ് മെമ്പർ ജൂലി ജോയ്, ബി.വി.എം.എച്ച്.എസ്.എസ്. പിടിഎ പ്രസിഡൻ്റ് മേരി കവിത, വടക്കുംകര ജി.യു.പി.എസ്. പി.ടി.എ. പ്രസിഡൻ്റ് രാധാകൃഷ്ണൻ, എച്ച്.സി.സി.എൽ.പി.എസ്. പി.ടി.എ. പ്രസിഡൻ്റ് വിക്ടർ, ബി.വി.എം.എച്ച്.എസ്. ഹെഡ്മിസ്ട്രസ്സ് എ.ജെ. ജെൻസി, ജി.യു.പി.എസ്. ഹെഡ്മിസ്ട്രസ്സ് ഷിനി, എച്ച്.സി.സി.എൽ.പി.എസ്. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ ബിജു ആന്റണി സ്വാഗതവും വികസന സമിതി കൺവീനർ ഡോ. കെ.വി. രാജേഷ് നന്ദി പറഞ്ഞു.
ഒക്ടോബർ 8, 9,10 തിയ്യതികളിലായി കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്.എസ്., വടക്കുംകര ജി.യു.പി.എസ്., കൽപ്പറമ്പ് എച്ച്.സി.സി.എൽ.പി.എസ്. എന്നീ മൂന്ന് സ്കൂളുകളിലായാണ് ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം നടക്കുന്നത്.

ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ടെലസ് അക്കാദമിയുടെ സഹകരണത്തോടെ യൂത്ത് എംപവർമെൻ്റ് സെമിനാർ സംഘടിപ്പിച്ചു.
യുവാക്കളെ സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു മായാണ് സെമിനാർ സംഘടിപ്പിച്ചത്.
വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 ഡി ജിഎൽടി കോര്‍ഡിനേറ്റര്‍ അഡ്വ. ജോൺ നിതിൻ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ലയൺസ് ക്ലബ് പ്രസിഡന്റ് സോണി സേവ്യർ കോക്കാട്ട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാജു പാറേക്കാടൻ സ്വാഗതം പറഞ്ഞു.
ലയണ്‍സ് ഇന്റർനാഷണല്‍ ഡിസ്‌ട്രിക്ട് കോര്‍ഡിനേറ്ററും പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറുമായ എഡിസൺ ഫ്രാന്‍ങ്ക് നേതൃത്വം കൊടുത്ത പ്രോഗ്രാമിൽ ലയണ്‍സ് സോൺ കോര്‍ഡിനേറ്റർ ഹരീഷ് പോൾ, ലയണ്‍സ് ഇരിങ്ങാലക്കുട വൈസ് പ്രസിഡന്റ് ഡയസ് കാരത്രക്കാരൻ എന്നിവര്‍ ആശംസകള്‍ നേർന്നു.

ഇരിങ്ങാലക്കുട : ഒക്ടോബർ 8, 9, 10 തിയ്യതികളിലായി കൽപ്പറമ്പ് ബി.വി.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു.
ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്.
ലോഗോ സെപ്തംബർ 30ന് വൈകീട്ട് 5 മണിക്കുള്ളിൽ കൺവീനർ കെ.എസ്. നിജി, പബ്ലിസിറ്റി കമ്മിറ്റി, ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം 2025, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാറളം 680711 എന്ന വിലാസത്തിലോ ijksastramela@gmail.com എന്ന ഈ -മെയിലോ ലഭ്യമാക്കണം.

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ പ്രൊഫഷണൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സീനിയർ – ജൂനിയർ സി.എൽ.സി.യുടെ സഹകരണത്തോടെ വിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും ആഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെ ആഘോഷിക്കും.
ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിയുടെ കുർബാനയ്ക്ക് മുൻപ് കത്തീഡ്രൽ ഇടവക വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ തിരുനാൾ കൊടിയേറ്റം നിർവഹിക്കും.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27ന് വിനായക ചതുർത്ഥി ആഘോഷം നടക്കും.
രാവിലെ തന്ത്രി അണിമംഗലത്ത് വല്ലഭൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.
9 മണിക്ക് പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
വൈകീട്ട് 5.30ന് ക്ഷേത്രനടയിൽ കലാമണ്ഡലം വിഷ്ണു, മഹേഷ് രാജ് പാറക്കടവ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കേളി, സലീഷ് നനദുർഗയുടെ സോപാനസംഗീതം, 7 മണിക്ക് കഥകളി എന്നിവ അരങ്ങേറും.

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ “മാർഗ്ഗമയ” അഖില കേരള മാർഗ്ഗംകളി മത്സരം സെപ്തംബർ 13ന് വൈകിട്ട് 5 മണിക്ക് കത്തീഡ്രൽ അങ്കണത്തിൽ സംഘടിപ്പിക്കും.
വിജയികളാകുന്ന ആദ്യത്തെ 5 സ്ഥാനക്കാർക്ക് 25000, 20000, 15000, 10000, 7000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 5000 രൂപയും നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9846717740, 9539526369, 7560821596