അരിപ്പാലം വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട : 1974ൽ ആരംഭിച്ച അരിപ്പാലത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

സി എസ് ടി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസ് ലിനറ്റ് അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ഐവി സ്വാഗതം പറഞ്ഞു.

റോജി എം ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

ഫാ ജോബ് വാഴക്കൂട്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി.

നിര്യാതയായി

ദേവകി

ഇരിങ്ങാലക്കുട : മാപ്രാണം കാക്കനാട്ട് വേലായുധൻ ഭാര്യ ദേവകി (98) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച (ജനുവരി 12) ഉച്ചയ്ക്ക് 12.30ന് മുക്തിസ്ഥാനിൽ.

മക്കൾ : രാഹുലൻ, സാവിത്രി, ഗോപി, ശാന്ത, ലളിത, ഷാജൻ, സുരേഷ്

മരുമക്കൾ : ലളിത, വാസതി, വിദ്യ, ബിന്ദു

വനിത ജയിലിലേക്ക് ആംപ്ലിഫയർ നൽകി ഒല്ലൂർ ലയൺസ് ക്ലബ്ബ്

വിയ്യൂർ : പുതുവത്സര സമ്മാനമായി ഒല്ലൂർ ലയൺസ് ക്ലബ്ബ് വിയ്യൂരിലെ വനിതാ ജയിലിലേക്ക് ആംപ്ലിഫയർ നൽകി.

ജയിലിൽ കഴിയുന്ന തടവുകാർക്കും അവരുടെ കുട്ടികൾക്കും എഫ് എമ്മിലെ പാട്ടുകളും ജയിൽ അറിയിപ്പുകളും കൂടുതൽ വ്യക്തതയോടെ ഇനി കേൾക്കുന്നതിനായി ആംപ്ലിഫയറുകൾ സഹായിക്കും.

കേൾവിക്കുറവുള്ള അന്തിവാസികൾക്കും ഉപകരണം കൂടുതൽ ഉപകാരമാകും.

9 വിദേശ തടവുകാർ അടക്കം 70 അന്തേവാസികളാണ് വിയ്യൂരിലെ വനിത ജയിലിൽ ഉള്ളത്. 5 വയസ്സിന് താഴെയുള്ള 6 കുട്ടികളും ഇവിടെയുണ്ട്.

മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ, വനിതാ ജയിൽ സൂപ്രണ്ട് ജയ, വെൽഫെയർ ഓഫീസർ സാജി സൈമൺ, ലയൺസ് ക്ലബ്ബ് പ്രതിനിധികളായ ടി ശങ്കരനാരായണൻ, എൻ രഘുനാഥ്, പോൾ വാഴക്കാല, ആർ എ പീറ്റർ, എം ആർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനും മുൻ ഡിസ്ട്രിക്റ്റ് ഗവർണറുമായ ടോണി എനോക്കാരൻ നിർവ്വഹിച്ചു.

ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഹാരീഷ് പോൾ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ മുഖ്യാതിഥിയായിരുന്നു.

റീജിയൻ ചെയർമാൻ കെ എസ് പ്രദീപ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർമാരായ കെ എം അഷറഫ്, ബിജു പൊറുത്തൂർ, സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ്, ഷാജു പാറേക്കാടൻ, ടിനോ ജോസ്, ഡയസ് കാരാത്രക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സംസ്ഥാന കലോത്സവ വിജയികൾക്ക് സ്വീകരണം നൽകും : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയകിരീടം ചൂടി സ്വർണക്കപ്പ് തൃശ്ശൂരിലേക്ക് എത്തിച്ചതിൽ ഇരിങ്ങാലക്കുടയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.

കലാ കേരളത്തിന്റെ സ്വർണ്ണകിരീടം ചൂടിയ ഇരിങ്ങാലക്കുടയിലെ കൗമാര പ്രതിഭകളെ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സ്കൂൾ കലാമേളയിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാമത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായവരെയുമാണ് ആദരിക്കുക.

ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി മന്ത്രിയുടെ നിയോജക മണ്ഡലം തല പുരസ്കാരം കലാപ്രതിഭകൾക്ക് സമ്മാനിക്കും.

ജനുവരി 24ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും ആദരസമ്മേളനം നടക്കുക.

തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണവും അരങ്ങേറും.

അർഹരായവർ പാസ്പോർട്ട് സൈസ് ഫോട്ടോ, മുഴുവൻ പേര്, സ്കൂളിന്റെ പേര്, സമ്മാനം ലഭിച്ച മത്സര ഇനം എന്നിവ ijkministeroffice@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേക്ക് ജനുവരി 15ന് മുൻപായി അയക്കേണ്ടതാണ്.

ദീപാലങ്കാര പ്രഭയിൽ ഇരിങ്ങാലക്കുട : തിരുനാൾ ആഘോഷത്തിൽ മനം നിറഞ്ഞ് നഗരം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹതിരുനാളിന്റെ ആഘോഷാരവത്തിലാണ് ഇരിങ്ങാലക്കുട നഗരം.

ജാതിമതഭേദമന്യേ മനം നിറഞ്ഞ് ഇരിങ്ങാലക്കുടക്കാർ ആവേശത്തിമിർപ്പിൽ ആഘോഷാരവങ്ങളോടെ പെരുന്നാളിനെ ഇടനെഞ്ചിലേറ്റുന്ന ദിവസങ്ങൾ.

ദീപാലങ്കാര പ്രഭയിൽ നഗരവും സ്ഥാപനങ്ങളും വീടുകളും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ മുഴുകിയിരിക്കുകയാണ്.

ക്രൈസ്തവ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ ഉയരത്തിലുള്ള പിണ്ടികൾ കുത്തി അലങ്കരിച്ചു കഴിഞ്ഞു.

നഗരത്തിന്റെ തെരുവ് വീഥികളെല്ലാം വർണ്ണങ്ങളും രുചികളും നിറച്ച് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കൊതിപ്പിക്കുന്ന വസ്തുക്കളുമായി കച്ചവടക്കാരാൽ നിറഞ്ഞിരിക്കുന്നു.

ഒട്ടേറെ പുതുമകളോടെയാണ് കത്തീഡ്രലിലെ ഇത്തവണത്തെ ദീപാലങ്കാരം. കത്തീഡ്രലിലെ ദീപാലങ്കാരങ്ങളുടെയും പ്രവാസി കൂട്ടായ്മ ഒരുക്കിയ പ്രവാസി പന്തലിന്റെയും പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനില പന്തലുകളുടെയും സ്വിച്ച് ഓൺ കർമ്മം ഡിവൈഎസ്പി കെ ജി സുരേഷ് നിർവഹിച്ചു.

ശനിയാഴ്ച വൈകീട്ട് ദിവ്യബലിക്ക് ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും രൂപം പന്തലിലേക്ക് എഴുന്നള്ളിച്ച് വയ്ക്കലും നേർച്ച വെഞ്ചരിപ്പും നടക്കും.

തുടർന്ന് രാത്രി 8 മണിക്ക് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ ബിഷപ്പ് മാർ കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.

വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നള്ളിപ്പുകൾ രാത്രി 12 മണിയോടെ പള്ളിയിലെത്തും.

പി ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ ശക്തി സാംസ്കാരിക വേദി അനുശോചിച്ചു.

പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താനി അധ്യക്ഷത വഹിച്ചു.

വി ആർ രഞ്ജിത്ത്, കെ ഹരി, എ സി സുരേഷ്, കാറളം രാമചന്ദ്രൻ നമ്പ്യാർ, ജോസ് മഞ്ഞില, ബാബുരാജ് പൊറത്തിശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഭാവഗായകന് വിട : നാളെ ഇരിങ്ങാലക്കുടയിൽ പൊതുദർശനം

ഇരിങ്ങാലക്കുട : ഭാവഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം നാളെ രാവിലെ 8.30ന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

മനം നിറയുന്ന അനശ്വരഗാനങ്ങൾ സമ്മാനിച്ച് വിടവാങ്ങിയ പി ജയചന്ദ്രന് ആദരപ്രണാമം : യുവകലാസാഹിതി.

ഇരിങ്ങാലക്കുട : മലയാളവും സംഗീതവും ഉള്ളിടത്തോളം കാലം വിസ്മൃതമാകാത്ത ഗാനങ്ങൾക്ക് ശബ്ദമേകിയ പി ജയചന്ദ്രന്റെ വിയോഗത്തിൽ യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻ, സെക്രട്ടറി വി പി അജിത്കുമാർ, വി എസ് വസന്തൻ, റഷീദ് കാറളം, കെ സി ശിവരാമൻ, അഡ്വ ഇ ജെ ബാബുരാജ്, ഷിഹാബ്, ഇന്ദുലേഖ, അശ്വതി സരോജിനി എന്നിവർ പ്രസംഗിച്ചു.

കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : കഴിഞ്ഞ 18 വർഷമായി നടത്തി വരുന്ന കേരള നല്ല ജീവന പ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ സ്വീകരണം നൽകി.

സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെ മുൻനിർത്തി സൈക്ലിംഗിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശം ലക്ഷ്യമിട്ടാണ് സൈക്കിൾ യാത്ര നടത്തുന്നത്.

ഈ സൈക്കിൾ യാത്രയോടനുബന്ധിച്ചു ഇരിങ്ങാലക്കുടയിൽ കാലങ്ങളായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന പ്രമുഖ നാടക നടൻ മണികണ്ഠനെ ആർ എസ് എസ് ഖണ്ട് സംഘചാലക്‌ പ്രതാപവർമ രാജയും, ഉണ്ണിയെ കെ എസ് നായർ കാക്കരയും അനിയനെ സേവാഭാരതി എക്സിക്യൂട്ടീവ് അംഗവും റിട്ട എഞ്ചിനീയറുമായ രാധാകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു ആശംസകൾ നേർന്നു.

സേവാഭാരതി സെക്രട്ടറി സായി റാം സ്വാഗതവും
നല്ല ജീവന പ്രസ്ഥാനത്തിന്റെ വക്താവായ വത്സ രാജ് നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡന്റ്‌ ഗോപിനാഥ് പീടികപറമ്പിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ജഗദീഷ് പണിക്കവീട്ടിൽ, രാധാകൃഷ്ണൻ, പി എസ് ജയശങ്കർ, വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് അവർക്കു വേണ്ടുന്ന ഭക്ഷണവും നൽകിയാണ് സൈക്കിൾ യാത്രക്കാരെ ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രയാക്കിയത്.