നിര്യാതയായി

സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട്

ഇരിങ്ങാലക്കുട : ആലപ്പാട്ട് ഔസേപ്പ് മകൾ സിസ്റ്റർ ക്രിസ്റ്റഫർ ആലപ്പാട്ട് (90) നിര്യാതയായി.

കടലൂർ സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലാണ്.

സംസ്കാരം ശനിയാഴ്ച (ഫെബ്രുവരി 15) രാവിലെ 10 മണിക്ക് കടലൂർ സെന്റ് മേരീസ് ഹോമിൽ.

സഹോദരങ്ങൾ : പരേതരായ ദേവസ്സി ആലപ്പാട്ട്, മേരി ആൻ്റണി കോലങ്കണ്ണി, ജോസ് ആലപ്പാട്ട്

ഓപ്പറേഷൻ കാപ്പ തുടരുന്നു : ഇരിങ്ങാലക്കുട സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ നാടുകടത്തി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട ഡോക്ടർപടിയിലെ ചെമ്പരത്ത് വീട്ടിൽ സലോഷ് (28), കോമ്പാറ ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (26) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

സലോഷ് 2022ൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയ കേസിലും, 2023ൽ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിച്ച് കാറുടമസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലും, 2022ൽ മറ്റൊരു വധശ്രമ കേസിലും പ്രതിയാണ്.

മിഥുൻ 2022, 2024, 2023 വർഷങ്ങളിൽ വധശ്രമ കേസുകളിലും, 2021ൽ തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിലും ഉൾപ്പെടെ 4 കേസുകളിൽ പ്രതിയാണ്.

ഇതുവരെ ഓപ്പറേഷൻ കാപ്പ വഴി 18 പേരെ കാപ്പ പ്രകാരം നാടു കടത്തി, 11 പേരെ ജയിലിൽ അടച്ചു.

കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വ്യാപാരികൾ ധർണ നടത്തി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോണത്തുകുന്ന് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.

വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ ഫീസ് മാലിന്യങ്ങളുടെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസ് പുതുക്കുന്നതിന് അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

കോണത്തുകുന്ന് യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ. ഐ. നജാഹ് ധർണ ഉദ്ഘാടനം ചെയ്തു.

അരവിന്ദാക്ഷൻ, മനോജ് കുന്നപ്പിള്ളി, സലാഹുദ്ദീൻ, ഹബീബ്, ഷിഹാബ്, സുബൈർ എന്നിവർ ആശംസകൾ നേർന്നു.

യൂണിറ്റ് പ്രസിഡന്റ് ബഷീർ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌ഫാക്ക് നന്ദിയും പറഞ്ഞു.

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു.

വാർഷികാഘോഷം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് മെജോ പോൾ ആമുഖ പ്രഭാഷണം നടത്തി.

സ്റ്റാഫ് സെക്രട്ടറി കെ.എസ്. ഗിരിജ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം സുവോളജി അധ്യാപകൻ കെ. ജസ്റ്റിൻ ജോണിന്റെ ഛായാചിത്രം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ അനാച്ഛാദനം ചെയ്തു.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത്, സ്കൂൾ മാനേജർ എ. അജിത് കുമാർ, പി.ടി.എ. പ്രസിഡന്റ് മിനി രാമചന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം കൃഷ്ണൻ നമ്പൂതിരി, റിട്ട. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയും മുൻ മാനേജരുമായ എ.സി. സുരേഷ്, എം.പി.ടി.എ. പ്രസിഡന്റ് രമ്യ ജോഷി, ഒ. എസ്. എ. പ്രതിനിധി കെ. എസ്. സജു, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി പി.ജി. ഉല്ലാസ്, പി.ടി.എ. വൈസ് പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് സ്വാഗതവും സ്കൂൾ ചെയർമാൻ പി.എ. യദു കൃഷ്ണൻ നന്ദിയും പറഞ്ഞു.

“സമേതം” : യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം 15ന്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 15ന് രാവിലെ 9.30 മുതൽ 4.30 വരെ ഇരിങ്ങാലക്കുട ഉപജില്ലാതല “സമേതം” യുറീക്ക – ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പും, തൃശ്ശൂർ ജില്ലാ പഞ്ചായത്തും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയും സംയുക്തമായാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവം : മതസൗഹാർദ്ദ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ്ദ സമ്മേളനം നടത്തി.

ക്ഷേത്രം മേൽശാന്തി മണിയുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.

എസ് എൻ ബി എസ് സമാജം പ്രസിഡന്റ് എൻ.ബി. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.

റവ. ഫാ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട ജുമാമസ്ജിദ്
കബീർ മൗലവി, എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ്
സന്തോഷ് ചെറാകുളം, ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി
ഫാ. ലാസർ കുറ്റിക്കാടൻ, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ . ചിറ്റിലപ്പിള്ളി, കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറി ലോചനൻ അമ്പാട്ട്, നഗരസഭ പ്രതിപക്ഷ നേതാവ്
അഡ്വ. കെ.ആർ. വിജയ,
ഇരിങ്ങാലക്കുട എസ്.ഐ. ക്ലീറ്റസ്, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
അഡ്വ. ജിഷ ജോബി, മുരിയാട് പഞ്ചായത്ത് വാർഡ് മെമ്പർ നിഖിത അനൂപ്, മാധ്യമ പ്രതിനിധി കെ.ആർ. റിയാസുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ്.എൻ.ബി.എസ്. കമ്മിറ്റി അംഗങ്ങൾ, കാവടി പൂര മഹോത്സവ കമ്മിറ്റി അംഗങ്ങൾ, എസ്.എൻ.വൈ.എസ്. കമ്മിറ്റി അംഗങ്ങൾ, എസ്.എൻ.ബി.എസ്. മാതൃസംഘം, പ്രാദേശിക വിഭാഗം നേതാക്കൾ, ശാന്തിനികേതൻ സ്കൂൾ സെക്രട്ടറി പ്രദീപ് തവരങ്ങാട്ടിൽ, എസ്.എൻ. ക്ലബ് സെക്രട്ടറി ഷാജി ശ്രീധരൻ, മറ്റ് അഭ്യുദയകാംക്ഷികൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എൻ.ബി.എസ്. സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം സ്വാഗതവും ട്രഷറർ വേണു തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : കേരള കോൺഗ്രസ് സമരത്തിലേക്ക്

ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്താൻ തീരുമാനിച്ച് മണ്ഡലം നേതൃയോഗം. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലായിരുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ 100 വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാരും റെയിൽവേയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ എൻ കെ കൊച്ചുവാറു, ജോബി മംഗലൻ, ജോജോ മാടവന, ഷോളി അരിക്കാട്ട്, നൈജു ജോസഫ്, ബാബു വർഗീസ് വടക്കേപീടിക, ഷീല ഡേവിസ് ആളൂക്കാരൻ, നെൽസൻ മാവേലി എന്നിവർ പ്രസംഗിച്ചു.

ജെ ഇ ഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഹരികിഷൻ ബൈജു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ ഐ ഐ ടികൾ, പ്രമുഖ എൻജിനീയറിങ് കോളെജുകൾ എന്നിവയിലേക്ക് പ്രവേശനം നേടുന്നതിനായി ദേശീയ തലത്തിൽ നടത്തപ്പെടുന്ന ജെ ഇ ഇ മെയിൻ പരീക്ഷയിൽ 99.925 പെർസെൻ്റെയിൽ സ്കോർ കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹരികിഷൻ ബൈജു നാടിൻ്റെ അഭിമാനമായി.

ഉജ്ജ്വലവിജയം നേടിയ ഹരികിഷനെ സ്കൂൾ അധികൃതർ അനുമോദിച്ചു.

അനുമോദന ചടങ്ങിൽ സ്കൂൾ ചെയർമാൻ അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ് ഡോ ജീന ബൈജു എന്നിവർ പങ്കെടുത്തു.

”വാഗ്മിത” : മാധവനാട്യ ഭൂമിയിൽ 3 ദിവസത്തെ പ്രബന്ധക്കൂത്ത് നാളെ ആരംഭിക്കും

ഇരിങ്ങാലക്കുട : ചതുർവിധാഭിനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാചികാഭിനയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ 3 വർഷമായി സംഘടിപ്പിച്ചു വരുന്ന ”വാഗ്മിത”ത്തിന് ഫെബ്രുവരി 14, 15, 16 തിയ്യതികളിൽ അരങ്ങുണരും.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിൽ വൈകീട്ട് 6 മണിക്ക് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് ”വാഗ്മിത” അരങ്ങേറുക.

വിഖ്യാതകവി മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച, വളരെ അപൂർവ്വമായി മാത്രം അരങ്ങേറുന്ന “സുഭദ്രാഹരണം” ചമ്പുകൃതിയുടെ ഒന്നാം ഭാഗമാണ് കഴിഞ്ഞ വർഷം “സുവർണ്ണ”ത്തിൽ എട്ടു ദിവസം അവതരിപ്പിച്ചത്. അതിൻ്റെ തുടർച്ചയായി ”ഏകാഹോത്സവ”ത്തിൻ്റെ ശേഷമുള്ള ഭാഗമാണ് ഇത്തവണ അരങ്ങേറുന്നത്.

വാചികാഭിനയത്തിൻ്റെ സംരക്ഷണപ്രാധാന്യം തിരിച്ചറിഞ്ഞ് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനവും നടത്തും.

കുരുമുളക് പറിക്കാൻ പ്ലാവിൽ കയറി : ബോധരഹിതനായ രാമകൃഷ്ണന് രക്ഷകരായി അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : കാറളം പുല്ലത്തറ ഞൊച്ചിയിൽ വീട്ടിൽ കൊച്ചുകുട്ടന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കുരുമുളക് പറിക്കാൻ കയറിയതാണ് മഞ്ഞനംകാട്ടിൽ വീട്ടിൽ രാമകൃഷ്ണൻ (62).

പ്ലാവിൽ കയറി മുകളിലെത്തിയ രാമകൃഷ്ണൻ ദേഹാസ്വാസ്ഥ്യം മൂലം ബോധരഹിതനായി മരത്തിൽ കുടുങ്ങി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയാണ് രാമകൃഷ്ണനെ താഴെയെത്തിച്ചത്.

അഗ്നിരക്ഷാസേന എത്തും വരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവർ മരത്തിൽ കയറി രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചുനിന്നു.

അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സജീവ്, മഹേഷ്, ശ്രീജിത്ത്, കൃഷ്ണരാജ് എന്നിവരാണ് മരത്തിൽ കയറി രാമകൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവിൻ്റെ നേതൃത്വത്തിൽ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖിൽ, ലിസ്സൻ, മൃത്യുഞ്ജയൻ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.